ദുബൈ: നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് സാമ്പത്തിക ഇടപാടുകൾ സുഗമമാ കുന്നതിന് വേണ്ടി പ്രത്യേകം സൗകര്യമൊരുക്കി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആ ൻറ് ഫോറിനേഴ്സ് അഫയേഴ്സ് ( ദുബൈ എമിഗ്രേഷൻ). ഇത്തരക്കാർക്ക് പരസഹായമില്ലാതെ അവരുടെ പണം പിൻവലിക്കാനും വിവിധ ഇടങ്ങളിലേക്ക് പണം നിക്ഷേപിക്കാനും സാധ്യമാക്കുന്ന അത്യാധുനിക എ.ടി.എം. മെഷീൻ വകുപ്പ് പുറത്തിറക്കി. ഇതിലൂടെ ശാരീരിക വൈകല്യമുള്ളരുടെ സാമ്പത്തിക ഇടപാടുകൾക്ക് പ്രത്യേകം സൗകര്യമൊരുക്കിയ രാജ്യത്തെ ആദ്യത്തെ സർക്കാർ സ്ഥാപനമായി ദുബൈ എമിഗ്രേഷൻ. ഷാർജാ ഇസ്ലാമിക് ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം പുറത്തിറക്കിയത്. ദുബൈ എമിഗ്രേഷെൻറ മുഖ്യകാര്യാലയമായ ജാഫ്ലിയ ഓഫീസിെൻറ ഗേറ്റ് നമ്പർ നാലിന് മുന്നിലാണ് എ.ടി.എം. സ്ഥാപിച്ചിരിക്കുന്നത്.
ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി മെഷീൻ കൗണ്ടർ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തു. ഈ കൗണ്ടറിനുള്ളിലേക്ക് വീൽചെയറുകൾക്ക് കടന്നുവരാനുള്ള പ്രത്യേക സഞ്ചാരപാത, കാഴ്ച്ചയില്ലാത്തവർക്ക് തിരിച്ചറിവിനുള്ള പ്രത്യേക ടച്ചിംഗ് സംവിധാനം, ശബ്ദ സന്ദേശങ്ങൾ, തുടങ്ങിയ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഇത്തരക്കാർക്ക് പണം പിൻവലിക്കൽ, ബാലൻസ് അന്വേഷണങ്ങൾ, മിനി അക്കൗണ്ട് സ്േറ്ററ്റ്മെൻറ്, രഹസ്യ കോഡ് മാറ്റൽ, വോയിസ് സർവീസ്, വിവിധ യൂട്ടിലിറ്റി പേയ്മെൻറ് അടക്കാനുമുള്ള വിവിധ സേവനങ്ങളും തേടാവുന്നതാണ്. വരും കാലങ്ങളിൽ ഇത്തരക്കാർക്ക് സഹായകരമായുള്ള കൂടുതൽ സേവനങ്ങൾ ഇതിൽ ലഭ്യമാക്കുന്നതാണെന്ന് അധിക്യതർ അറിയിച്ചു. സാധാരണ ആളുകൾക്കും മെഷീനിൽ നിന്ന് പണം പിൻവലിക്കാം. ഉദ്ഘാടന ചടങ്ങിൽ ദുബൈ എമിഗ്രേഷൻ ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർ, ഷാർജാ ഇസ്ലാമിക് ബാങ്കിെൻറ ഉന്നത മേധാവികൾ, വകുപ്പിൽ ജോലി ചെയ്യുന്ന ശാരീരിക വൈകല്യമുള്ള ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.