അബൂദബി: ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) സംഘടിപ്പിക്കുന്ന 46ാമത് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം വെള്ളിയാഴ്ച അബൂദബിയിൽ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംസാരിക്കും. 56 ഒ.െഎ.സി അംഗ രാഷ്്ട്രങ്ങളും അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളും പെങ്കടുക്കുന്ന സമ്മേളനത്തിൽ അതിഥി രാജ്യമായാണ് ഇന്ത്യ പെങ്കടുക്കുന്നത്. ആദ്യമായാണ് ഇന്ത്യക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഇന്ത്യ പെങ്കടുക്കുന്നുവെങ്കിൽ സമ്മേളനത്തിന് എത്തില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി അറിയിച്ചിരുന്നു. തനിക്ക് ഒ.െഎ.സിയോടോ മറ്റു ഇസ്ലാമിക രാജ്യങ്ങളോടോ ഒരു എതിർപ്പുമില്ലെന്നും സമ്മേളനത്തിൽ സുഷമ സ്വരാജ് പെങ്കടുക്കുന്നതിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സമ്മേളനത്തിൽ ഇന്ത്യ പെങ്കടുക്കേണ്ട കാര്യമില്ലെന്ന് തുർക്കിയും അഭിപ്രായപ്പെട്ടിരുന്നു. കശ്മീർ വിഷയം സമ്മേളനത്തിലെ അജണ്ടയാകുമെന്ന് ഒ.െഎ.സി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ 50 വർഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാർഗരേഖ’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ^സാമൂഹിക^സാമ്പത്തിക വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്യും. യു.എ.ഇ വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുംഫ് അൽ ഒതൈമീൻ, ഒ.െഎ.സി അംഗ രാജ്യങ്ങളിലെയും നിരീക്ഷക രാജ്യങ്ങളിലെയും പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.