അൽെഎൻ: പട്ടാമ്പി വല്ലപ്പുഴ സ്വദേശി അൽെഎനിൽ ഹൃദയാഘാതം കാരണം നിര്യാതനായി. എമിറേറ്റ്സ് ട്രാൻസ്പോർട്ടിൽ ഡ്രൈവറായിരുന്ന അപ്പങ്കണ്ടത്തിൽ അബ്ദുൽ ഖാദറാണ് (45) മരിച്ചത്. ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അബ്ദുൽ ഖാദർ വാഹനത്തിലേക്ക് മടങ്ങുകയായിരുന്നു. വാഹനത്തിൽവെച്ചാണ് മരണം. 20 വർഷത്തോളമായി അൽെഎനിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ മൊയ്തുവിെൻറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജംസീന. മക്കൾ: മുഹമ്മദ് അദ്നാൻ, ഫാത്തിമ നിദ. മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പ് അപ്പങ്കണ്ടം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.