അബൂദബി: സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിെൻറ ദീപശിഖയായ ‘ഫ്ലെയിം ഒാഫ് ഹോപ്’ അബൂദബിയിലെത്തിച്ചു. ഇത്തിഹാദ് വിമാനത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5.15ഒാടെയാണ് വിമാനം അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. പരമ്പരാഗത ഇമറാത്തി സംഗീതത്തിെൻറയും നൃത്തത്തിെൻറയും അന്തരീക്ഷത്തിൽ ബാൻഡ്മേളങ്ങളോടെയാണ് ദീപശിഖയെ വരവേറ്റത്.സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, സാമൂഹിക വികസന മന്ത്രി ഹെസ്സ ബൂ ഹുമൈദ് തുടങ്ങിയവർ ദീപശിഖ ഏറ്റുവാങ്ങി. ആയോധനകലയിൽ മെഡൽ നേടിയ ശൈഖ ആൽ ഖാസിമിയും ദീപശിഖ സ്വീകരണ ചടങ്ങിൽ പെങ്കടുത്തു. മാർച്ച് 14 മുതൽ 21 വരെ അബൂദബിയിലെ ഏഴും ദുബൈയിലെ രണ്ടും വേദികളിലായാണ് സ്പെഷൽ ഒളിമ്പിക്സ് നടക്കുന്നത്. മൊത്തം 24 ഇനങ്ങളിലായി 7500ലധികം കായികതാരങ്ങൾ പെങ്കടുക്കും. യു.എ.ഇയാണ് കായിക മാമാങ്കത്തിൽ ഏറ്റവും കൂടുതൽ പേരെ പെങ്കടുപ്പിക്കുന്നത്. പങ്കാളിത്തത്തിൽ ഇന്ത്യക്കാണ് രണ്ടാം സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.