അബൂദബി: വ്യാഴാഴ്ച മുതൽ മാർച്ച് അവസാനം വരെ യു.എ.ഇയിൽ 5000 ഭക്ഷ്യോൽപന്നങ്ങൾക്ക് 70 ശത മാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. 14ാമത് ഗൾഫ് ഉപഭോക്തൃ സംരക്ഷണ ദിനത്തോടനുബന്ധിച്ചാണ് ഇളവെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ഒാൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾ നിരീക്ഷിക്കുകയും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. എല്ലാ പ്രധാന വിൽപന കേന്ദ്രങ്ങളിലും കോഒാപറേറ്റീവ് സൊസൈറ്റികളിലും 5000ത്തിലധികം ഭക്ഷ്യോൽപന്നങ്ങൾക്ക് 30 മുതൽ 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഹാഷിം ആൽ നുെഎമി അറിയിച്ചു. ഒരു മാസം മുഴുവൻ ഇൗ ആനുകൂല്യം ലഭിക്കും. വ്യാജമായ ഇടപാടുകളോ ഇളവുകളോ ശ്രദ്ധയിൽ പെട്ടാൽ വകുപ്പിനെ അറിയിക്കണം. മാർച്ച് മാസം മുഴുവൻ രാവിലെ എട്ട് മുതൽ അർധരാത്രി വരെ വകുപ്പിെൻറ പ്രവർത്തന സമയം ദീർഘിപ്പിച്ചതായും ഹാഷിം ആൽ നുെഎമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.