ഷാർജ: ഷാർജയുടെ തുറമുഖ ഉപനഗരമായ ഖോർഫക്കാനിൽ പൊലീസുകാർ ഇനി സൈക്കിളിൽ കറങ്ങും. ബീച്ചുകളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പ്രകൃതി മലിനമാക്കുന്നവരെ പിടികൂടാൻ ലക്ഷ്യമിട്ടു കൂടിയാണ് സൈക്കിൾ പൊലീസിെൻറ വരവ്. സൈക്കിൾ പട്രോളിെൻറ ഉദ്ഘാടനം ഷാർജ പൊലീസ് ഡപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമർ നിർവ്വഹിച്ചു. മണൽ പ്രദേശങ്ങളിലൂടെ പെട്ടെന്ന് കടന്ന് പോകാൻ ഉതകുന്ന തരത്തിലുള്ള രൂപകൽപ്പനയാണ് സൈക്കിളിനുള്ളത്. ഷാർജയുടെ ഉപനഗരങ്ങളിലെ ആദ്യ സംവിധാനവുമാണിത്. നൂറ് കണക്കിന് കുടുംബങ്ങളാണ് ഖോർഫക്കാൻ ബീച്ചിൽ ദിനംപ്രതി എത്തുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുക, മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ചെറുക്കുക, കടലിൽ ഇറങ്ങുന്നവർക്ക് ബോധവത്കരണം നൽകുക എന്നിവ എളുപ്പത്തിൽ സാധിക്കുമെന്നത് കൊണ്ടും പ്രകൃതി സൗഹൃദപരമെന്ന നിലയിലും പുതിയ സംവിധാനം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.