ദുബൈ: മെട്രോയിലും ബസിലും യാത്രചെയ്യാൻ ഉപയോഗിക്കുന്ന നോൽ കാർഡ് മുഖേന ജനങ്ങൾക്ക ് ഇനി ആനുകൂല്യങ്ങളും. കാർഡ് ഉപയോഗത്തിന് അനുസൃതമായി പോയിൻറുകൾ ലഭിക്കുന്ന ലോ യൽട്ടി പരിപാടിക്കാണ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) രൂപം നൽകിയിരിക്കുന്നത്. ബസിലും െമട്രോയിലും ടാക്സിയിലുമെല്ലാം നോൽ കാര്‍ഡ് ഉപയോഗിച്ച് ചാർജടക്കുേമ്പാൾ അതിനനുസൃതമായി പോയിൻറുകൾ ലഭിക്കും. ഇത് ഉപയോഗപ്പെടുത്തി സാധനങ്ങൾ വാങ്ങുവാനും കാർഡ് റീച്ചാർജ് ചെയ്യുവാനുമെല്ലാം കഴിയും. നോല്‍ പ്ലസ് ലോയല്‍റ്റി പോയൻറ്സ് എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സ്വന്തം പേരിലുള്ള നീല നോല്‍കാര്‍ഡ് മുഖേനെ ഒരു ദിര്‍ഹം ചെലവാക്കുന്നവര്‍ക്ക് ഒരു പോയൻറ് ലഭിക്കും. സില്‍വര്‍ നിറത്തിലെ കാര്‍ഡുള്ളവര്‍ക്ക് ആര്.ടി.എ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇതില്‍ പങ്കാളികളാകാം. രണ്ട് ദിര്‍ഹം ചെലവാക്കിയാല്‍ ഒരു പോയൻറ് ലഭിക്കും. നോല്‍ കാര്‍ഡിന് നിലവില്‍ 27,000 രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ദുബൈയില്‍ മെട്രോക്കും ബസിലും പുറമെ ടാക്സിയിലും, പാര്‍ക്കിങ് ഫീസ് അടക്കാനും, പൊതുപാര്‍ക്കുകളില്‍ പ്രവേശിക്കാനും, മെട്രോ സ്റ്റേഷനിലെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും നോല്‍കാര്‍ഡ് പ്രയോജനപ്പെടുത്താം. 2021ഒാടെ എല്ലാ പണമിടപാടും ഡിജിറ്റൽ രീതിയിലും രേഖകൾ കടലാസ് രഹിതവുമാക്കണമെന്ന ദുബൈ സർക്കാറിെൻറ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നോല്‍ പ്ലസ് ലോയല്‍റ്റി പോയൻറ്സ് അവതരിപ്പിക്കുന്നതെന്ന് കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസ് സെക്ടർ സി.ഇ.ഒ അബ്ദുൽ അസീസ് അൽ ഫലാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.