അൽെഎൻ: കൊച്ചുമിടുക്കി ഫാത്തിമ ഫിദ സ്വപ്നസാക്ഷാത്കാരത്തിെൻറ സംതൃപ്തിയിലാ ണ്. യു.എ.ഇ കാണാനുള്ള ആഗ്രഹത്തിൽ ചുരുങ്ങിയ വാക്കുകളിൽ ഉപ്പയ്ക്ക് അയച്ച നിഷ്കളങ് കമായ അവളുടെ ശബ്ദ സന്ദേശം സുമനസ്സുകൾ ഏറ്റെടുക്കുകയായിരുന്നു. ‘ഹലോ ഉപ്പച്ചി, അമ് മായി പറഞ്ഞു, ഇപ്പോൾ ദുബൈയിലേക്ക് പോകാൻ കുറച്ചു പൈസേയുള്ളൂ, ഞങ്ങൾക്കെല്ലാർക്കും കൂടി 15000 രൂപ ആകുള്ളൂ..... ഞങ്ങളെ ഒന്ന് കൊണ്ടോകി ഉപ്പാ.....’ എന്ന സന്ദേശമാണ് ഫാത്തിമ ഫിദയെ യു.എ.ഇയിലെ അത്ഭുതകാഴ്ചകളിലേക്ക് കൈപിടിച്ച് എത്തിച്ചത്. അൽെഎനിലെ യു.എ.ഇ പൗരെൻറ വീട്ടിൽ പാചകജോലി ചെയ്യുന്ന കാടാമ്പുഴ പത്തായക്കല്ല് സ്വദേശി മുഹമ്മദ് മകളുടെ അേന്വഷണത്തിന് എന്ത് മറുപടി പറയുമെന്നറിയാതെ പതറുകയായിരുന്നു ആദ്യം. നാട്ടുകാരനും സുഹൃത്തുമായ മുസ്തഫക്ക് സന്ദേശം കൈമാറി മകൾക്ക് എന്ത് മറുപടി നൽകുമെന്ന് മുഹമ്മദ് ചോദിച്ചു. മുസ്തഫക്കും ഇതിന് ഉത്തരമുണ്ടായിരുന്നില്ല.
പിന്നീട് മുസ്തഫ ഇൗ സന്ദേശം പത്തായക്കല്ല് വാട്ട്സാപ്പ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്തതോടെ സന്മനസ്സുള്ള നാട്ടുകാർ യാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. ഫാത്തിമ ഫിദയോടൊപ്പം സഹോദരി ഫാത്തിമ നിദയെയും ഉമ്മ ആബിദ ബീവിയെയും മുഹമ്മദിെൻറ അടുത്തെത്തിച്ചു. കോട്ടക്കൽ കോഡൂർ സ്കൂളിൽ ആറാം തരത്തിൽ പഠിക്കുന്ന ഫാത്തിമ ഫിദയുടെ സഹപാഠികൾ പലരും സഴിഞ്ഞ ദിവസങ്ങളിൽ ദുബൈ സന്ദർശിച്ച കഥ കേട്ടാണ് ഫിദക്കും ഇങ്ങോട്ട് പറക്കാനുള്ള മോഹമുദിച്ചത്. തുടർന്നാണ് അവൾ ഉപ്പയ്ക്ക് സന്ദേശം അയച്ചത്. സൗദിയിലെ മുവാറ്റുപുഴ സ്വദേശി ജലാൽ വാട്സാപ്പിൽനിന്ന് ലഭിച്ച ഇൗ സന്ദേശം വിഡിയോയാക്കി പോസ്റ്റ് ചെയ്തതോടെ വൈറലാവുകയും പ്രവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തൂ. മൂന്ന് വർഷം മുമ്പ് അവധിക്ക് നാട്ടിൽ പോയ സമയത്ത് മകൾ ആഗ്രഹം പറഞ്ഞപ്പോൾ മുഹമ്മദ് കുടുംബത്തിന് പാസ്പോർട്ട് എടുത്ത് വെച്ചിരുന്നു. ജോലിയുമായി ബന്ധപ്പെട്ട സാേങ്കതിക കാരണങ്ങളാൽ വരവ് നീളുകയായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. കുടുംബം വരുന്ന വിവരം സ്പോൺസറെ അറിയിച്ചപ്പോൾ താമസിക്കാനുള്ള സൗകര്യം അദ്ദേഹത്തിെൻറ വീട്ടിൽ തന്നെ ഒരുക്കി നൽകി.
ഫിദയും കുടുംബവും എത്തിയ വിവരമറിഞ്ഞ് നിരവധി സംഘടനകളും സ്ഥാപനങ്ങളും സ്വീകരണം നൽകി കഴിഞ്ഞു. ഷാർജയിലെ സ്മാർട്ട് ട്രാവൽസ് രണ്ട് പവൻ സ്വർണാഭരണം സമ്മാനിച്ചാണ് ഫിദക്ക് സ്വീകരണം നൽകിയത്. മാർച്ച് ആദ്യത്തിൽ സ്കൂളിൽ വാർഷിക പരീക്ഷ നടക്കുന്നതിനാൽ യാത്ര മുടങ്ങുേമാ എന്ന ആശങ്ക ഉയർന്നെങ്കിലും നഷ്ടപ്പെടുന്ന പരീക്ഷ ഫിദക്ക് മാത്രമായി പിന്നീട് നടത്താമെന്ന് സ്കൂൾ അധികൃതർ അറിയിച്ചതോടെ കാര്യങ്ങൾ സുഗമമാവുകയായിരുന്നു. മാർച്ച് 24ന് തിരിച്ചുപോകുന്ന ഫിദ സങ്കൽപത്തിലെ ബുർജ് ഖലീഫയും ദുബൈ മാളും ദുബൈ മെട്രോയുമെല്ലാം നേരിൽ കണ്ടതിെൻറ ആഹാദത്തിലാണ്. 24 വർഷം യു.എ.ഇയിലുള്ള താൻ മകൾ വന്നതിന് ശേഷമാണ് ദുബൈയിലെ പല കാഴ്ചകളും കണ്ടെതന്ന് മുഹമ്മദ് പറഞ്ഞു. നാട്ടുകാരോടും സുഹൃത്തുക്കളോടും നന്ദിയുണ്ടെന്നും സേന്താഷമുണ്ടെന്നും മുഹമ്മദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.