അബൂദബി: മലയാളി സമാജം സംഘടിപ്പിക്കുന്ന യു.എ.ഇ ഓപൺ അത്ലറ്റിക് മീറ്റ് വെള്ളിയാഴ്ച അബ ൂദബി കെ.എഫ്.സി പാർക്കിന് എതിർവശത്തെ ദ ഡോം റവ്ദത്ത് സ്റ്റേഡിയത്തിൽ നടക്കും. സ്കൂൾ വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും. സ്കൂൾ ടീമുകളും മത്സരങ്ങളിൽ പങ്കെടുക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരം. വർണശബളമായ മാർച്ച് പാസ്റ്റിന് ശേഷം രാവിലെ ഒമ്പതോടെയാണ് മത്സരങ്ങൾ തുടങ്ങുക. കുടുംബങ്ങൾക്കും 45ന് മുകളിൽ പ്രായമുള്ളവർക്കും മീറ്റിൽ പങ്കെടുക്കാമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസർ, ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, കായിക വിഭാഗം സെക്രട്ടറി ഉമ്മർ നാലകത്ത്, കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.പി. ഗംഗാധരൻ, ട്രഷറർ സാംസൺ, പുന്നൂസ് ചാക്കോ, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻ ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ എന്നിവർ വാർത്താമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 0556014488, 025537600.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.