അബൂദബി: വിമാനത്താവളങ്ങളിൽ ഭീഷണിയായ ഡ്രോണുകളെ ഒതുക്കാൻ പുത്തൻ സാേങ്കതികവിദ് യയുമായ അമേരിക്കൻ ഡിഫൻസ് കമ്പനി റായ്തിയോൺ. അബൂദബി നാഷനൽ എക്സിബിഷൻ സെൻററി ൽ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിലാണ് (െഎഡക്സ്) കമ്പനി പുതിയ സംവിധാനമായ ‘വിൻഡ്ഷീർ’ പ്രദർശിപ്പിക്കുന്നത്. ആളില്ലാ ആകാശ വാഹനങ്ങൾ കണ്ടെത്താനും അവയെ നശിപ്പിക്കാനും ശേഷിയുള്ള ഇവ ലേസർ ഷൂട്ടിലൂടെ ഡ്രോണുകളെ താഴെ വീഴ്ത്തുകയോ പ്രവർത്തനം തടയുകയോ ചെയ്യും.
ഡ്രോണുകൾക്കെതിരെ പോരാടാനുള്ള സംവിധാനം തേടി സമീപ കാലത്ത് നിരവധി അന്വേഷണങ്ങളാണ് കമ്പനിയിലെത്തിയതെന്ന് റായ്തിയോൺ വൈസ് പ്രസിഡൻറ് ടോഡ് പ്രോബർട്ട് പറഞ്ഞു. പരീക്ഷണങ്ങളിൽ മികച്ച പ്രവർത്തനമാണ് വിൻഡ്ഷീർ കാഴ്ചവെച്ചതെന്നും ഇവ ഉടൻ വിമാനത്താവളങ്ങളിൽ സ്ഥാപിക്കാൻ സജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.