അബൂദബി: സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് ദീപശിഖയുടെ പ്രഭ യു.എ.ഇയിലെ എല്ലാ എമ ിറേറ്റുകളിലും പരക്കും. ഏഴ് എമിറേറ്റുകളിലെയും ആകർഷണ കേന്ദ്രങ്ങളിലൂടെയായിരിക് കും ദീപശിഖ പ്രയാണം കടന്നുപോവുക. സ്പെഷൽ ഒളിമ്പിക്സ് യു.എ.ഇ സംഘാടക കമ്മിറ്റിയുമായി ചേർന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയമാണ് പ്രയാണം സംഘടിപ്പിക്കുന്നത്. പത്ത് ദിവസങ്ങളിലായി യു.എ.ഇയിൽ നടക്കുന്ന ദീപശിഖ പ്രയാണത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കായികതാരങ്ങൾ പങ്കുചേരും. മാർച്ച് നാലിന് ഫുജൈറയിലെ വാദി അൽ വുറയ്യ വെള്ളച്ചാട്ടത്തിൽനിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. തുടർന്ന് റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ എമിേററ്റുകളിലൂടെ കടന്നുപോകും. റാസൽഖൈമയിലെ ജെബൽ ജെയ്സ്, ഫുജൈറ കോട്ട, അൽ മജാസ് വാട്ടർ ഫ്രൻറ്, ഷാർജയിലെ അൽ തിഖ ക്ലബ് തുടങ്ങിയ ഇടങ്ങളിലൂടെ കടന്നുപോകാൻ ഒരു ദിവസമെടുക്കും. ദുബൈ എമിറേറ്റിൽ ദീപശിഖ രണ്ട് ദിവസമുണ്ടാകും. ബുർജ് അൽ അറബ്, ദുബൈ ഫ്രെയിം, അൽ സീഫ് വില്ലേജ്,
അറ്റ്ലാൻറിസ് ഹോട്ടൽ തുടങ്ങിയവയിലൂടെയാണ് ദുബൈയിൽ പ്രയാണം കടന്നുപോവുക. മാർച്ച് പത്തിന് ബുർജ് പാർക്കിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ശേഷം അൽെഎനിലേക്കും അൽ ദഫ്റയിലേക്കും ദീപശിഖയെത്തും. അബൂദബിയിലാണ് പ്രയാണം സമാപിക്കുക. ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, ഫൗണ്ടേഴ്സ് മെമോറിയൽ, ലൂവർ അബൂദബി തുടങ്ങിയ ഇടങ്ങളിലൂടെ കടന്നുപോകുന്ന പ്രയാണം മാർച്ച് 14ന് സ്പെഷൽ ഒളിമ്പിക്സ് ഉദ്ഘാടന വേദിയായ സായിദ് സ്പോർട്സ് സിറ്റിയിലെത്തിക്കും. ഇത്തവണത്തെ സ്പെഷൽ ഒളിമ്പിക്സിന് ‘എറ്റേണൽ ഫ്ലെയിം ഒാഫ് ഹോപ് (ഇ.എഫ്.ഒ.എച്ച്)’ എന്ന ദീപശിഖയാണ് ഒരുക്കിയിരിക്കുന്നത്. സ്പെഷൽ ഒളിമ്പിക്സിെൻറ 50ാം വാർഷികദിനമായ 2018 ജൂലൈ 20നാണ് ഇത് പ്രകാശനം ചെയ്തത്. ഇൗ ദീപശിഖക്ക് ഫെബ്രുവരി 16ന് ചിക്കാഗോയിൽ തിരികൊളുത്തിയിട്ടുണ്ട്. ഇൗ ദീപശിഖയും റോമിലെ ആതൻസിൽനിന്ന് കൊണ്ടുവരുന്ന പരമ്പരാഗത ദീപശിഖയും (ലോ എൻേഫാഴ്സ്മെൻറ് ടോർച്ച്) മാർച്ച് മൂന്നിന് അബൂദബിയിൽ വെച്ച് സംയോജിപ്പിക്കും. ആതൻസിൽനിന്ന് ഫെബ്രുവരി 28ന് ഇത്തിഹാദ് വിമാനത്തിലാണ് ദീപശിഖ അബൂദബി വിമാനത്താവളത്തിലെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.