ദുബൈ: ഞങ്ങളെ ദുബൈയിലേക്ക് കൊണ്ട് പോവോ?? നല്ല ഉപ്പച്ചി അല്ലെ??... ഗൾഫ് കാണണം എന്ന മോഹം ഉ പ്പയോട് പങ്കുവെക്കുന്ന ഫാത്തിമ ഫിദ എന്ന പെൺകുഞ്ഞിെൻറ നൊമ്പര ശബ്ദം നമ്മുടെ നെഞ് ചകങ്ങളെ പൊള്ളിക്കുവാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. 24 വർഷമായി ഒരു വീട്ടിൽ പാചകക്കാരനായി ജോലി ചെയ്യുന്ന അവളുടെ നല്ല ഉപ്പച്ചി ഇനിയും അത്രകാലം പണിയെടുത്താലും ഇൗ ആഗ്രഹം സാധിച്ചു കൊടുക്കാൻ പ്രയാസമാണെന്നുറപ്പ്. എന്നാൽ അവളെപ്പോലുള്ള കുട്ടികളെയും കുടുംബങ്ങളെയും യു.എ.ഇയിലെത്തിച്ച് അവരുടെ ആഗ്രഹം സഫലമാക്കാൻ ഗൾഫിലെ മുൻനിര ട്രാവൽ^ടൂറിസം ബ്രാൻറായ സ്മാർട്ട് ട്രാവൽ മുന്നോട്ടു വരുന്നു. പത്തു പ്രവാസി കുടുംബങ്ങളെ സ്മാർട്ട്് ട്രാവൽ യു.എ.ഇ കാണിക്കുവാൻ കൊണ്ടുവരും.
നിരവധി വർഷങ്ങളായി യു.എ.ഇയിൽ കഴിയുന്ന, കുടുംബങ്ങളെ കൊണ്ടുവരുവാൻ യാതൊരു നിർവാഹവുമില്ലാത്തവരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. സ്വന്തം വേദനകളെല്ലാം മറന്ന് നാടിെൻറയും വീടിെൻറയും വളർച്ച മാത്രം ആഗ്രഹിച്ച് കഴിയുന്ന പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണെന്നും അതിെൻറ ഭാഗമായാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിടാൻ മുന്നോട്ടു വന്നതെന്നും സ്മാർട്ട് ട്രാവൽ മാനേജിങ് ഡയറക്ടർ അഫി അഹ്മദ് പറഞ്ഞു. അനവധി പ്രവാസികൾ തങ്ങളുടെ കുടുംബങ്ങളെ ഒരാഴ്ചക്കാലമെങ്കിലും ഇവിടെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരുടെ ആഗ്രഹം സാധിപ്പിക്കാൻ സുമനസുകളും ബിസിനസ് സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും അതിനുള്ള സാേങ്കതിക സൗകര്യങ്ങളും സഹകരണങ്ങളും ഉത്തരവാദിത്വ പൂർവം ഒരുക്കി നൽകാൻ സ്മാർട്ട് ട്രാവൽ സന്നദ്ധമാണെന്നും അഫി അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.