ദുബൈ: എല്ലാ കുട്ടികളും സ്കൂളിൽ പോകുേമ്പാൾ തന്നെ മാത്രം വിടാത്തതെന്താണെന്ന് ഇൗ അഞ ്ചാം ക്ലാസുകാരന് ഇതുവരെ പിടികിട്ടിയിട്ടില്ല. ചേട്ടെൻറയൊപ്പം വീട്ടിലാക്കി ജോലി ക്ക് പോകുന്ന മാതാപിതാക്കൾ തിരിച്ചുവരുേമ്പാൾ എന്നും ചോദിക്കും നാളെ സ്കൂളിൽ പോക ണ്ടേയെന്ന്. വരുന്ന ഞായറാഴ്ച വാർഷിക പരീക്ഷയാണ്. അത് കേട്ട് അഛനും അമ്മയും കരയുന്നത് എന്തിനെന്നും അവന് അറിയില്ല. ബിസിനസ് പൊളിഞ്ഞതിനെത്തുടർന്ന് കടം കയറി നിലതെറ്റിയ മലയാളി കുടുംബമാണ് മക്കളെ സ്കൂളിലയക്കാൻ പോലും ബുദ്ധിമുട്ടുന്നത്.
പേരിന് ജോലിയുണ്ടെങ്കിലും കിട്ടുന്നതിൽ കൂടുതൽ തിരിച്ചടേക്കണ്ട സ്ഥിതിയിലാണ്. ഫീസ് കുടിശികയെത്തുടർന്ന് പത്താം ക്ലാസുകാരനായ മൂത്ത കുട്ടിയുടെയും പഠനം നിലച്ചിരുന്നു. കുട്ടിയുടെ ക്ലാസ് ടീച്ചറിൽ നിന്ന് വിവരമറിഞ്ഞ മിനി വിശ്വനാഥൻ എന്ന വീട്ടമ്മയും അവരുടെ സുഹൃത്തുക്കളും ചേർന്നാണ് ഇൗ തുക അടച്ചത്. ഇതെത്തുടർന്ന് പത്താംക്ലാസ് പരീക്ഷ എഴുതാം എന്ന നിലയായിട്ടുണ്ട്. കുട്ടികൾ നിലവിൽ 26000 ദിർഹത്തോളം സ്കൂളിൽ നൽകാനുണ്ട്. പരമാവധി സഹായം വാഗ്ദാനം ചെയ്ത സ്കൂൾ അധികൃതർ നാലായിരം ദിർഹമെങ്കിലും നൽകിയാൽ പഠനത്തിന് തടസം വരാതെ നോക്കാമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്.
എന്നാൽ, ചെക്ക് കേസിൽ ജയിലിൽ പെടുകയും പുറത്തിറങ്ങിയ ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്ത പിതാവിന് അത് സമാഹരിക്കാനുള്ള ശേഷിയില്ല. മാതാവിെൻറ ശമ്പളം പൂർണ്ണമായും ബാങ്കുകളും മറ്റും വായ്പാ കുടിശിഖയും മറ്റുമായി ഇൗടാക്കുകയും ചെയ്യുന്നു. ദുബൈ അൽ നഹ്ദയിലെ വീടിെൻറ വാടക പോലും നൽകാനില്ലാതെ പെരുവഴിയിലേക്ക് ഇറങ്ങേണ്ട സ്ഥിതിയിലാണിവർ. മിനിയുടെ നേതൃത്വത്തിൽ കുട്ടികളുടെ പഠനം തടസപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലവത്തായിട്ടില്ല. പഠനം തുടരുന്ന കാര്യത്തിൽ സഹായിക്കാൻ കഴിയുന്നവർക്ക് മിനിക്കൊപ്പം ചേരാം. േഫാൺ: 0556550762
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.