അബൂദബി: യു.എ.ഇയും യു.എസും ചേർന്ന് അബൂദബിയിൽ പുതിയ സൈനിക ആശുപത്രി സ്ഥാപിക്കും. ഇമ റാത്തി, അമേരിക്കൻ സൈനികരുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് ആശുപത്രി സ്ഥാപിക്കുന്നതെന്ന് മുതിർന്ന യു.എസ് ഒാഫിസർ വ്യക്തമാക്കി. ജർമനിയിലെ പ്രസിദ്ധമായ ലാൻഡ്സ്റ്റൂൽ സൈനിക ആശുപത്രിയുടെ മാതൃകയിലായിരിക്കും അബൂദബിയിലെ ആശുപത്രിയും സ്ഥാപിക്കുകയെന്ന് യു.എസ് ഡിഫൻസ് സെക്യൂരിറ്റി കോഒാപറേഷൻ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ ചാൾസ് ഹൂപർ അറിയിച്ചു. അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ യു.എസ് സൈനിക ആശപത്രിയാണ് ഫ്രാങ്ക്ഫർട്ടിന് സമീപത്തെ ലാൻഡ്സ്റ്റൂൽ സൈനിക ആശുപത്രി. ഇറാഖ്, അഫ്ഗാനിസ്താൻ അധിനിവേശങ്ങളിൽ പരിക്കേറ്റ യു.എസ് സൈനികർക്ക് ചികിത്സ നൽകിയിരുന്നത് ഇവിടെയായിരുന്നു. പുതിയ സൈനിക ആശുപത്രി സംബന്ധിച്ച് യു.എസും യു.എ.ഇയും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്. ആശുപത്രിക്കുള്ള ഫണ്ട് ചെലവഴിക്കുക യു.എ.ഇ ആയിരിക്കും. ആശുപത്രിയിൽ ജോലി ചെയ്യാൻ യു.എസ് ജീവനക്കാരെ അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.