ഒമാനിൽ മെർസ്, കോംഗോപ്പനി ബാധകൾ കണ്ടെത്തി

മസ്​കത്ത്​: ഒമാനിൽ വീണ്ടും മെർസ് ബാധ. ഒപ്പം കോംഗോപ്പനിയും കണ്ടെത്തി. ഒരാൾക്കാണ്​ പുതുതായി മെർസ്​ കൊറോണ വ ൈറസ്​ ബാധിച്ചത്​. ഇതോടെ ഒമാ​​​െൻറ വിവിധ ഭാഗങ്ങളിലായി ഇൗ വർഷം രോഗം ബാധിച്ചവരുടെ എണ്ണം ആറായതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

രോഗബാധിതന്​ ആശുപത്രിയിൽ മതിയായ ചികിത്സ നൽകി വരുന്നുണ്ട്​​. മെർസിനെതിരെ അതിജാഗ്രതയും നിരീക്ഷണവും പുലർത്തുന്നുണ്ട്​​. എല്ലാ ആശുപത്രികളും ‘മെർസി’നെ നേരിടാൻ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇൗ മാസം ആദ്യം മെർസ്​ ബാധിച്ച്​ രാജ്യത്ത്​ രണ്ടുപേർ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

2013ലാണ്​ ഒമാനിൽ ആദ്യമായി മെർസ്​ ബാധ കണ്ടെത്തിയത്​. അന്നുമുതൽ ഇന്നുവരെ ഇൗ രോഗം ബാധിച്ച്​ അഞ്ച്​ പേരാണ്​ മരണപ്പെട്ടത്​. ഷിനാസിൽ സ്വദേശിക്കാണ്​ കോംഗോപ്പനി ബാധിച്ചത്​. രോഗബാധ കണ്ടെത്തിയതി​​​െൻറ അടിസ്​ഥാനത്തിൽ ഇദ്ദേഹത്തി​​​െൻറ കന്നുകാലി വളർത്തൽ കേന്ദ്രം രോഗാണുവിമുക്​തമാക്കാൻ നടപടിയെടുത്തു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.