ഷാർജ: ഷാർജയുടെ ഉപനഗരമായ അൽ മദാമിനടുത്ത നസ്വ മരുപ്രദേശത്തുണ്ടായ വാഹനാപകട ത്തിൽ സന്ദർശക വിസയിലെത്തിയ ഇന്ത്യൻ ദമ്പതികൾ മരിച്ചതായി പൊലീസ് പറഞ്ഞു. ഇവർ ഗു ജറാത്ത് സ്വദേശികളാണ്. വാഹനത്തിലുണ്ടായിരുന്ന ആറുപേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ ഒൻപത് വയസുള്ള കുട്ടിയുമുണ്ട്.
ചൊവ്വാഴ്ച രാത്രി 10.40നാണ് അപകടം നടന്നത്. എസ്.യു.വി നിയന്ത്രണം വിട്ട് പലവട്ടം മലക്കം മറിഞ്ഞായിരുന്നു അപകടം. സംഭവം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ സമയോചിത നീക്കമാണ് ആറുപേരെ രക്ഷിക്കാനായത്. പരിക്കേറ്റവർ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ അൽ ദൈദ് ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.