ഫുജൈറയിൽ അപൂർവ ഡോൾഫിനുകളെ കണ്ടെത്തി​

ഫുജൈറ: കൊലയാളി തിമിംഗലത്തോട്​ സാമ്യമുള്ള അപൂർവ ഡോൾഫിനുകളെ ഫുജൈറയിൽ കണ്ടെത്തി. ശനിയാഴ്​ച ഫുജൈറ തീരത്തുനി ന്ന്​ അഞ്ച്​ കിലോമീറ്ററോളം അകലെയാണ്​ ഇവയെ കണ്ടെത്തിയ​ത്​. 24 വർഷത്തിനിടെ ആദ്യമായാണ്​ ഫുജൈറയിലെ സമുദ്രഭാഗത് ത്​ ഇൗ ഇനം ഡോൾഫിനുകളെ കാണുന്നത്​. ഫുജൈറ തിമിംഗല^ഡോൾഫിൻ ഗവേഷണ പദ്ധതിയിലെ അംഗത്തോ​േടൊപ്പം എക്​സ്​.ആർ ഡൈവ്​ സ​​െൻറർ, റാസ്​ മുസന്തം ഡൈവേഴ്​സ്​ എന്നിവയുടെ പ്രതിനിധികളാണ്​ ഇവയുടെ ഫോ​േട്ടാ പകർത്തിയത്​.

ഫുജൈറയിൽ ആദ്യമായി ഇത്തരം ഡോൾഫിനുകളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്​ 1995ലാണ്​. ഡോൾഫിനുകളിലെ ഏറ്റവും നീളം കൂടിയ ഇനമാണ് ഇവ. ആറ്​ മീറ്റർ വരെ നീളമുണ്ടാകും. പൊതുവെ ഉഷ്​ണമേഖല പ്രദേശങ്ങളിലെ ആഴമേറിയ സമുദ്രഭാഗങ്ങളിലാണ്​ ഇവയെ കാണുന്നത്​. കൊലയാളി തിമിംഗലത്തി​​​െൻറ അതേ ആകൃതിയിലുള്ള തലയോട്ടിയുള്ളതിനാൽ ‘ഫാൾസ്​ കില്ലർ വേൽസ്​’ എന്നാണ്​ ഇവ അറിയപ്പെടുന്നത്​.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.