മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ന്റെ 98ാം സെ​ന്റ​ർ പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങ്

മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ന്റെ 98ാം സെ​ന്റ​ർ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്‌​ഘാ​ട​നം എ​മി​റേ​റ്റ്സ് അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഹാ​ളി​ൽ ശാ​സ്ത്ര​പാ​ഠ പു​സ്ത​ക ര​ച​യി​താ​വും ക​വി​യു​മാ​യ എ​സ്.​സി ഇ.​ആ​ർ.​ടി റി​സ​ർ​ച്ച് ഓ​ഫി​സ​ർ ഡോ. ​ടി.​വി. വി​നീ​ഷ് നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് വ​ള​രെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​ൽ കു​ഞ്ഞി​ക്ക​വി​ത​ക​ൾ ഹൃ​ദ്യ​മാ​ക്കി കൊ​ടു​ത്തു. ഖി​സൈ​സ് മേ​ഖ​ല മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ സു​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ അം​ബു​ജം സ​തീ​ഷ്, സെ​ക്ര​ട്ട​റി ദി​ലീ​പ് സി.​എ​ൻ.​എ​ൻ, ജോ. ​കോ​ഓ​ഡി​നേ​റ്റ​ർ ന​ജീ​ബ് എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

ശേ​ഷം അ​ധ്യാ​പ​ക​ൻ സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ ക്ലാ​സ് ന​ട​ന്നു.

ര​ക്ഷി​താ​ക്ക​ളും മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​രാ​യ അ​ഭി​ലാ​ഷ്, ദീ​പി​ക, മീ​നു എ​ന്നി​വ​രും പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ന​ഹ്ദ മ​ല​യാ​ളം മി​ഷ​ൻ സെ​ന്റ​ർ അ​ധ്യാ​പി​ക​യും ജോ. ​കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഷീ​ന ദേ​വ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ധ്യാ​പി​ക റ​മോ​ള പ്ര​വീ​ൺ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Malayalam Mission Pravesanotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.