ഷാർജ: ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയ പെൺകുട്ടിയെ ഷാർജ പൊലീസ് മാനുഷികമായ ഇട പെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. അൽ നഹ്ദയിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ചാടുവാനാണ് അറബ് പെൺകുട്ടി ശ്രമിച്ചത്. വീടിനു താഴെ വൻ ജനക്കൂട്ടം ഒന്നിച്ചു കൂടിയിരുന്നു. വിവരമറിഞ്ഞതും പാഞ്ഞെത്തിയ പൊലീസ്^ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പെൺകുട്ടിയുമായി സംസാരിച്ചതോടെ രംഗം തണുത്തു. എന്തു പ്രശ്നമാണെങ്കിലും പരിഹാരമുണ്ടാക്കാമെന്നും ജീവൻ അവസാനിപ്പിക്കുന്നത് ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും പറഞ്ഞു മനസിലാക്കുന്നതിൽ ഉദ്യോഗസ്ഥർ വിജയിച്ചതോടെ പെൺകുട്ടി പിൻമാറാൻ സന്നദ്ധയായി. താഴെ ഇറക്കിയ യുവതിയെ ഉടനടി ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുപോയി. കുടുംബ പ്രശ്നങ്ങളാണ് കടുംകൈക്ക് മുതിരാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. മക്കളുമായി ആശയവിനിമയം നടത്തണമെന്നും അവരുടെ കൂട്ടുകെട്ടുകളും മാനസിക വിചാരങ്ങളും രക്ഷിതാക്കൾ മനസിലാക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഒാർമിപ്പിച്ചു. അൽ ബുഹൈറ പൊലീസ് സംഭവം വിശദമായി അന്വേഷിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.