ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റിയ കോഴിക്കോട് സ്വദേശിനിക്ക് ര ണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബൈ അപ്പീൽ കോടതി വിധി.2015ൽ ദുബൈ മറീന മാളിന് സമീപം സംഭവിച്ച അപകടത്തിൽ രഹനാ ജാസ്മിൻ എന്ന യുവതിക്ക് തലക്കും മുഖത്തും കണ്ണിനും പരിക്കേറ്റിരുന്നു. വാഹനമോടിച്ചയാളും രണ്ടു വയസുള്ള കുഞ്ഞും അപകടത്തിൽ മരണപ്പെടുകയും ചെയ്തു. ദുബൈ റാഷിദ് ആശുപത്രിയിൽ 24 ദിവസത്തെ ചികിത്സക്ക് ശേഷം നാട്ടിൽ തുടർ ചികിത്സക്ക് പോയ രഹന നഷ്ടപരിഹാരത്തിനായി ദുബൈ അൽ കബ്ബാൻ അഡ്വക്കറ്റ്സിലെ സീനിയർ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയെ ചുമതലപ്പെടുത്തുകയായിരുന്നു. അഞ്ച് മില്യൻ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബൈ സിവിൽ കോടതിയിൽ നൽകിയ കേസിൽ പ്രാഥമിക കോടതി ഏഴുലക്ഷം ദിർഹവും ഒമ്പതു ശതമാനം പലിശയും നഷ്ടപരിഹാരമായി നൽകാൻ വിധിച്ചിരുന്നു. എന്നാൽ അത് അത് അപര്യാപ്തമാണെന്ന് കാണിച്ച് നൽകിയ അപ്പീലിലാണ് ലക്ഷം മില്യനാക്കി ഉയർത്തി കോടതി വിധിച്ചത്. 2.11 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുകയെന്ന് അഡ്വ. ഷംസുദ്ദീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.