ദുൈബ: മധ്യ പൂർവേഷ്യയിലെ പണമിടപാട് ബ്രാൻഡുകളിൽ ബ്ലോക്ക് ചെയിൻ അധിഷ്ഠിത സേവനങ്ങ ൾ നടപ്പാക്കുന്ന ആദ്യ ബ്രാൻഡുകൾ എന്ന ഖ്യാതിക്ക് യു.എ.ഇ എക്സ്ചേഞ്ചും യൂനിമണിയും അർഹര ാവുന്നു. ലോകപ്രശസ്ത ഫിനാബ്ലർ നെറ്റ്വർക്കിലെ പ്രമുഖ ബ്രാൻഡുകളായ യു.എ.ഇ എക്സ്ചേഞ്ച ും യൂനിമണിയും ക്രോസ് ബോർഡർ ഇടപാടുകൾക്കായി റിപ്പിൾനെറ്റ് വഴി ബ്ലോക്ക് ചെയിൻ ശൃംഖലയിലേക്ക് പ്രവേശിക്കുന്നതോടെ അതിർത്തികൾക്കപ്പുറമിപ്പുറം അതിവേഗത്തിൽ തടസ്സങ്ങളില്ലാതെ തത്സമയം പണമിടപാട് നടത്താൻ സാധിക്കും. തായ്ലൻഡിലേക്കാണ് ആദ്യമായി ഇപ്രകാരമുള്ള അന്താരാഷ്ട്ര ഇടപാടുകൾ ആരംഭിക്കുന്നത്. തുടർന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
തായ്ലൻഡിലെ പ്രമുഖ ബാങ്കുകളിലൊന്നായ സയാം കോമേഴ്സ്യൽ ബാങ്കിലേക്ക് ലോകത്തെവിടെയുമുള്ള യു.എ.ഇ എക്സ്ചേഞ്ച് ^യൂനിമണി ഉപഭോക്താക്കൾക്ക് തത്സമയം പണമയക്കാനുള്ള സംവിധാനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ബ്ലോക്ക് ചെയിൻ സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. ഉപഭോക്താക്കൾക്ക് കുറ്റമറ്റ സേവനങ്ങൾ എത്രയും വേഗത്തിൽ ലഭ്യമാക്കുന്നതിൽ പ്രതിബദ്ധത പുലർത്തുന്ന ബ്രാൻഡുകളെന്ന നിലക്ക് യു.എ.ഇ എക്സ്ചേഞ്ചും യൂനിമണിയും ഏറ്റവും നൂതനമായ ബ്ലോക്ക് ചെയിൻ സേവനം വഴി വലിയൊരു നാഴികക്കല്ല് പിന്നിടുകയാണെന്നും ഇതിന് തുണയാകുന്ന റിപ്പിൾ നെറ്റും സയാം കോമേഴ്സ്യൽ ബാങ്കും തങ്ങളുടെ മികച്ച പങ്കാളികളാണെന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും യു.എ.ഇ എക്സ്ചേഞ്ച്^യൂനിമണി ഗ്രൂപ്പ് സി.ഇ.ഒയുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
യു.എ.ഇ.എക്സ്ചേഞ്ച്, യൂനിമണി ബ്രാൻഡുകൾ നൂതനമായ ബ്ലോക്ക് ചെയിൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത് സാങ്കേതികവിദ്യയുടെ അവസരോചിതമായ ഉപയോഗത്തിെൻറ തെളിവാണെന്നും ഈ പങ്കാളിത്തം അഭിമാനകരമാണെന്നും റിപ്പിൾ നെറ്റ് സൗത്ത് ഏഷ്യ - മിന മാനേജിങ് ഡയറക്ടർ നവീൻ ഗുപ്ത അഭിപ്രായപ്പെട്ടു. യു.എ.ഇ എക്സ്ചേഞ്ച്, യൂനിമണി ബ്രാൻഡുകൾ രാജ്യാന്തര ഇടപാടുകൾക്കു വേണ്ടി രൂപപ്പെടുത്തിയ ഈ പുതു പങ്കാളിത്തത്തിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും സഹകരണം വിപുലപ്പെടുത്തുമെന്നും സയാം കോമേഴ്സ്യൽ ബാങ്കിെൻറ ടെക്നോളജി കാര്യാലയം മേധാവി ഡെച്ചാപോൾ ലാംവിലായ് പറഞ്ഞു. ട്രാവലെക്സ്, എക്സ്പ്രസ് മണി, റെമിറ്റ് ടു ഇൻഡ്യ, ഡിറ്റോ ബാങ്ക്, സ്വിച് തുടങ്ങിയ ബ്രാൻഡുകളും ഫിനാബ്ലർ നെറ്റ്വർക്കിെൻറ കീഴിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.