അജ്മാൻ: ഉടമസ്ഥനില്ലാതെ കണ്ട ബാഗ് പരിഭ്രാന്തി സൃഷ്ടിച്ചു. അജ്മാൻ റാഷിദിയയി ൽ ഞായറാഴ്ച ഉച്ചക്കാണ് സംഭവം.ശൈഖ് മസ്ജിദിനു സമീപത്തെ കെട്ടിടത്തിനരികിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് ശ്രദ്ധയിൽ കണ്ടെത്തിയത്. കൺട്രോൾ സ്റ്റേനിൽ വിവരം അറിഞ്ഞതും കുതിച്ചെത്തിയ അജ്മാൻ പൊലീസും ബോംബ് സ്ക്വാഡും വൻ സുരാക്ഷാ സന്നാഹങ്ങളോടെ ബാഗ് പരിശോധിച്ചു. അടുത്തടുത്തായുള്ള കെട്ടിടങ്ങളിൽ നിരവധി ആളുകൾ താമസിക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് പോലീസ് ഇടപെട്ടത്. ബാഗ് പരിശോധിച്ച പോലീസ് സംശയാസ്പദമായി ഒന്നും കണ്ടില്ലെന്നു അറിയിച്ചതോടെയാണ് ഏറെ നേരത്തെ ആശങ്കക്ക് വിരാമമായത്. സംശയാസ്പദമായ നിലയിൽ കണ്ടെത്തുന്ന ബാഗുകൾ, പെട്ടികൾ എന്നിവ തുറക്കരുതെന്നും ഉടനടി പൊലീസിൽ വിവരം നൽകണമെന്നും അധികൃതർ ഒാർമ്മപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.