അബൂദബി: പ്രശസ്ത ഡച്ച് ചിത്രകാരൻ റെംബ്രാൻഡ് വാൻ റിനിെൻറ മാസ്റ്റർ പീസുകളിലൊ ന്ന് അബൂദബി ലൂവർ മ്യൂസിയം സ്വന്തമാക്കി. 17ാം നൂറ്റാണ്ടിൽ രചിച്ച ‘ഹെഡ് ഒാഫ് എ യങ് മാൻ, വിത്ത് ക്ലാസ്പ്ഡ് ഹാൻഡ്സ്: സ്റ്റഡി ഒാഫ് ദ ഫിഗർ ഒാഫ് ക്രൈസ്റ്റ്’ എന്ന ഒായിൽ സ്കെച്ചാണ് മ്യൂസിയം വാങ്ങിയത്. റെംബ്രാൻഡിെൻറ ‘ഫേസ് ഒാഫ് ജീസസ് ഗ്രൂപ്പ്’ സീരീസിൽ വരുന്ന ചിത്രമാണിത്. ഒാക്കുമരത്തിെൻറ പലകയിൽ കറുത്ത തലമുടിയുള്ള മനുഷ്യനെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. 2018 ഡിസംബറിലാണ് ചിത്രം വാങ്ങിയതെന്ന് മ്യൂസിയം അധികൃതർ ഞായറാഴ്ച വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്ന ‘റെംബ്രാൻഡ്, വെർമീർ ആൻഡ് ദ ഡച്ച് ഗോൾഡൻ ഏജ്‘ മാസ്റ്റർപീസസ് ഫ്രം ദ ലീഡെൻ കലക്ഷൻ ആൻഡ് ദ മ്യൂസീ ഡ്യു ലൂവർ’ പ്രദർശനത്തിൽ ഇൗ ചിത്രവും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.