റാസൽഖൈമ: യു.എ.ഇ സർക്കാർ വിഭാവനം ചെയ്ത സഹിഷ്ണുതാ വർഷം ക്ഷേമ പ്രവർത്തനത്തിനും അംഗങ്ങളുടെ വ്യക്തിത്വ വികസനത്തിനും പ്രാമുഖ്യം നൽകി കൊണ്ടാടുവാൻ ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ പൊതുയോഗം തീരുമാനിച്ചു.
നൗഷാദ് പുന്നവിളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബീമാ മനോജ്, ശിഹാബ്, ഷൗക്കത്ത്,അൻസർ കുഴിവേലിൽ,അശ്വനി അമൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ:നജുമുദീൻ (പ്രസി), തൻസി ഹാഷിർ (ജന.സെക്ര), മനോജ് അൽ മനാമ(ട്രഷ), എം.കെ.കബീർ, നിസാർ അണ്ടിവിള (വൈസ് പ്രസി.), സിദ്ധീഖ് കുഴിവേലിൽ, അമൽ(ജോ.സെക്ര) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
അനന്തു പ്രകാശ്, ഷഫീക് റഹിം,ഷാഫി കുളക്കട, ഷൈജു, സിദ്ധീഖ്, അൻസിൽ അലി അക്ബർ തുടങ്ങിയവർ നേതൃത്വം നൽകി. മനോജ് അൽ മനാമ സ്വാഗതവും തൻസി ഹാഷിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.