ദുബൈ: മൊബൈൽ േഫാൺ വഴി പണം തട്ടാൻ പുതിയ തന്ത്രങ്ങളുമായി തട്ടിപ്പുകാർ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് പൊലീസിെൻറ മുന്നറിയിപ്പ്. ഇൗ സാഹചര്യത്തിൽ ഫോൺ വഴിയുള്ള ബാങ്ക് ഇടപാടുകൾ കരുതി വേണമെന്ന് ഷാർജ, ഫുജൈറ പൊലീസ് അധികൃതർ ഇൻസ്റ്റാഗ്രാമിലൂടെയും ട്വിറ്ററിലൂടെയും പുറപ്പെടുവിച്ച മുന്നറിയിപ്പുകളിൽ പറയുന്നു. പുതുവർഷത്തിൽ എ.ടി.എം. കാർഡുകൾ പ്രവർത്തനരഹിതമാകുമെന്നും ഇത് ഒഴിവാക്കാൻ ചില ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്നുമാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. ഇത് വിശ്വസിച്ച് വിവരങ്ങൾ കൈമാറുന്നവരാണ് കബളിപ്പിക്കെപ്പടുന്നത്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചും െക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ സംബന്ധിച്ചും ഒരു വിവരവും കൈമാറരുതെന്ന് ഷാർജ പൊലീസ് ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധീകരിച്ച മുന്നറിയിപ്പിൽ പറയുന്നു. തട്ടിപ്പുകാർ പ്രചരിപ്പിക്കുന്ന ഫോൺ നമ്പറുകൾ സഹിതമാണ് ഫുജൈറ പൊലീസ് ട്വീറ്റ് െചയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.