അൽെഎൻ: തനിമയുള്ള മാപ്പിളപ്പാട്ടുകളുടെ ഇൗണം കാസറ്റുകളുടെ ഒാലകളിൽ ഒടുങ്ങാതിരിക്കാൻ നാസിം ആലുവയും സംഘവും നടത്തുന്ന പ്രയത്നങ്ങൾ സംഗീത ആസ്വാദകർക്കും കലാകാരന്മാർക്കും അനുഗ്രഹമാകുന്നു. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകളാണ് നാസിമും സംംഘവും ശേഖരിച്ച് വെക്കുന്നതും ആവശ്യക്കാർക്ക് നൽകുന്നതും. നാസിമിെൻറ അമ്മാവെൻറ ശേഖരത്തിലുള്ള കാസറ്റുകളിൽനിന്ന് പാട്ടുകൾ എം.പി3 ഫോർമാറ്റിലേക്ക് മാറ്റി സമൂഹ മാധ്യമങ്ങളിലൂടെയാണ് ആവശ്യക്കാർക്ക് എത്തിക്കുന്നത്. ഇതിനായി വാട്സാപ്പിലും ഫേസ്ബുക്കിലും ‘തേനിശൽ പെരുമ’ എന്ന പേരിൽ ഗ്രൂപ്പുണ്ട്. ‘ഇശൽ പൂക്കൾ’ തുടങ്ങി മാപ്പിളപ്പാട്ടുകളുമായി ബന്ധപ്പെട്ട മറ്റു പല ഗ്രൂപ്പുകളിലും അംഗമാണ് നാസിം ആലുവ.
പാട്ടുകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. ഗ്രാമഫോണുകളിൽനിന്നും ഒാഡിയോ കാസറ്റുകളിൽനിന്നുമായി ആയിരക്കണക്കിന് പാട്ടുകളാണ് ഇൗ കൂട്ടായ്മ ഇങ്ങനെ സമൂഹത്തിന് പരിചയപ്പെടുത്തിയത്. റേഡിയോ ശ്രോതാക്കൾ ആവശ്യപ്പെടുന്ന പല പാട്ടുകളും എഫ്.എം റേഡിയോ നിലയങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതും നാസിമാണ്. മാപ്പിളപ്പാട്ടുകൾ എന്ന വ്യജേന തനിമയെ നശിപ്പിക്കുന്ന ‘മാപ്പില്ലാ പാട്ടുകൾ’ അരങ്ങ് തകർത്ത് തുടങ്ങിയപ്പോൾ പഴയ പാട്ടുകളുടെ ശേഖരണത്തിനായി കൂട്ടായ്മ ഉണ്ടാക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കുഞ്ഞുപ്രായത്തിലേ മാപ്പിളപ്പാട്ടുകൾ ലഹരിയായിരുന്നു നാസിമിന്. പഴയ മാപ്പിളപ്പാട്ട് കാസറ്റുകൾ ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്ന അമ്മാവൻ കളമശേരി പിലാപിള്ളി സുലൈമാനാണ് ഇദ്ദേഹത്തെ ഇൗ രംഗത്തേക്ക് കൈപിടിച്ച് ഉയർത്തിയത്.
പഴയ കാലത്ത് മൈക്ക് സെറ്റ് ഉടമയായിരുന്ന സുലൈമാൻ കല്യാണ വീടുകളിലും മറ്റും കാസറ്റ് മറിച്ചിടാനും മൈക്ക് സെറ്റ് തൊടാൻ വരുന്ന കുട്ടികളെ തടയാനും നാസിമിനെ കൂടെക്കൂട്ടുമായിരുന്നു. ഇതു കാരണം ചെറുപ്പത്തിലേ ധാരാളം പാട്ടുകൾ കേൾക്കാനുള്ള അവസരം നാസിമിന് ലഭിച്ചു. ഗായകരുമായി വ്യക്തിബന്ധം സൂക്ഷിക്കാനും നാസിം പ്രത്യേകം ശ്രദ്ധിക്കുന്നു. നാട്ടിൽ പോകുേമ്പാൾ ഗായകരെ കാണുകയും അവർ പാടിയ പാട്ടുകൾ ശേഖരിച്ച് സമ്മാനിക്കുകയും ചെയ്യാറുണ്ട്. മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറിലുമായി അടുത്ത ബന്ധമുണ്ട്. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നാസിം ആലുവ ചെറായി നടുവിലപറമ്പിൽ പരേതനായ അബ്ദുല്ലയുടെയും െഎശുവിെൻറയും മകനാണ്. ഭാര്യ: സജീന: മക്കൾ: സിൽസില, ദിൽവർഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.