അബൂദബി: നികുതി രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള രണ്ട് മുഖ്യ നിബന്ധനകൾ ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) വ്യക്തമാക്കി. നികുതി ബാധകമായ ഉൽപന്നങ്ങളുടെ വിതരണം നിർത്തുകയാണെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാം. തുടർച്ചയായ 12 മാസത്തിലെ വരുമാനം രജിസ്ട്രേഷൻ നിർബന്ധമാകുന്ന 187,500 ദിർഹത്തിൽ കുറവാകുകയോ തുടർന്ന് വരുന്ന 30 ദിവസത്തിനകം ഇൗ പരിധി കവിയില്ലെന്ന് വ്യക്തമാവുകയോ ചെയ്താലും രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് അപേക്ഷ സമർപ്പിക്കാമെന്ന് അതോറിറ്റി അറിയിച്ചു. ഇൗ രണ്ട് സാഹചര്യങ്ങളുണ്ടായി 20 ബിസിനസ് ദിനങ്ങൾക്കകം രജിസ്ട്രേഷൻ റദ്ദാക്കലിന് അപേക്ഷ സമർപ്പിക്കണം. അല്ലെങ്കിൽ പിഴ അടക്കേണ്ടി വരും. നികുതി കുടിശ്ശിക, പിഴ എന്നിവ അടക്കാതെയും നികുതി റിേട്ടൺ സമർപ്പിക്കാതെയും രജിസ്ട്രേഷൻ റദ്ദാക്കാനാവില്ലെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.