ദുബൈ: വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപാട് നടത്താന ് പി.ആര്.ഒ കാര്‍ഡ് വേണമെന്ന നിsബന്ധന ദുബൈ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. വിനോദസഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ടാണ് നടപടി. ഹോട്ടലുകൾ, ടൂറിസം കമ്പനികൾ, ഇവൻറ് മാനേജ്മെൻറ് കമ്പനികൾ എന്നിവക്കെല്ലാം ആശ്വാസമാകുന്നതാണ് നടപടി. ഇവക്ക് ഇനി മുതൽ പബ്ലിക് റിലേഷന്‍ ഓഫിസറുടെ സഹായമില്ലാതെ ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുക്കുമെന്ന് ദുബൈ ടൂറിസം വകുപ്പ് പറഞ്ഞു.
2012 മുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ സര്‍ക്കാറുമായി ഇടപാട് നടത്താനും അനുമതികള്‍ നേടാനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. അവരുടെ പേര് രജിസ്റ്റര്‍ ചെയ്ത് പി.ആര്.ഓ കാര്‍ഡ് ലഭ്യമാക്കണമായിരുന്നു. വര്‍ഷം ആയിരം ദിര്‍ഹം ഒരു പി.ആര്.ഓ. കാര്‍ഡിന് ഫീസും ഈടാക്കിയിരുന്നു. പുതുക്കാന്‍ വൈകിയാല്‍ പിഴയും ലഭിക്കും. ഇനി മുതല്‍ പി.ആര്.ഒ ഇല്ലാതെ തന്നെ സര്‍ക്കാര്‍ അനുമതികളും ലൈസന്‍സുകളും കമ്പനികള്‍ക്ക് ദുബൈ ടൂറിസത്തിെൻറ പോര്‍ട്ടല്‍ വഴി ലഭ്യമാക്കാനാണ് തീരുമാനം. ഇളവ് ഈരംഗത്തെ സ്ഥാപനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.