അബൂദബി: ഇന്ത്യയുടെ എഴുപതാമത് റിപ്പബ്ലിക് ദിനം യു.എ.ഇയിലെ ഇന്ത്യൻ സമൂഹം വിപുലമാ യി ആഘോഷിച്ചു. ഇന്ത്യൻ എംബസി, കോൺസുലേറ്റുകൾ, സംഘടനകൾ തുടങ്ങിയവ ആഘോഷത്തിന് നേ തൃത്വം നൽകി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സൗഹൃദം അടയാളപ്പെടുത്തുന്നതിന് റിപ്പബ്ലിക് ദിനത്തിൽ അബൂദബിയിലെ ഏഴ് പ്രധാന കെട്ടിടങ്ങൾ ത്രിവർണങ്ങളിൽ അലങ്കരിച്ചു. അബൂദബി ഗ്ലോബൽ മാർക്കറ്റ്, െഎപിക്, എമിറേറ്റ്സ് പാലസ്, മറീന മാൾ, കാപിറ്റൽ ഗേറ്റ്, ഖലീഫ ശാസ്ത്ര^സാേങ്കതികവിദ്യ സർവകലാശാല, മുഹമ്മദ് ബിൻ റാശിദ് ടവർ, ശൈഖ് സായിദ് മോസ്ക് എന്നിവയാണ് ഇന്ത്യൻ പതാകയുടെ വർണങ്ങളണിഞ്ഞത്. 26ന് രാവിലെ ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷ പരിപാടിയിൽ 700ലധികം ഇന്ത്യക്കാർ പെങ്കടുത്തു. സ്ഥാനപതി നവ്ദീപ് സിങ് സൂരി പതാക ഉയർത്തി.
എംബസി ഒാഡിറ്റോറിയത്തിൽ സാംസ്കാരിക പരിപാടികളും നടന്നു. റാസ്മഞ്ജരി ഗ്രൂപ്പിെൻറ നൃത്തം, കാവടിയാട്ടം, അബൂദബി ജെംസ് യുനൈറ്റഡ് സ്കൂൾ വിദ്യാർഥികളുടെ ഗാനാലാപനം എന്നിവ അരങ്ങേറി. രാത്രി ഇത്തിഹാദ് ജുമൈറ ഹോട്ടലിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാലമായുള്ള ബന്ധത്തെ കുറിച്ച് ശൈഖ് നഹ്യാൻ എടുത്തുപറഞ്ഞു. കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി കാര്യ മന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സിയൂദി, നവ്ദീപ് സിങ് സൂരി, വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികൾ തുടങ്ങിയവർ പെങ്കടു
ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.