അജ്മാന്: മാതാവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് രണ്ട് കുരുന്നുകളുമായി അജ്മാനിലെ ലേ ബര്ക്യാമ്പില് ദുരിത ജീവിതം നയിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ ഒടുവില്‍ നാട്ടിലേക ്ക് തിരിച്ചയച്ചു.നീണ്ട കാലത്തെ ദുരിത ജീവിതത്തിന് വിരാമമിട്ട് ബദറുദ്ദീനും മക്കളും ഇ ന്നലെയാണ് മടങ്ങിയത്. ഗൾഫ് മാധ്യമവും മീഡിയാ വൺ ചാനലും ഇവരുടെ വേദന പുറം ലോകത്ത് എത്തിച്ചതിനെ തുടർന്നാണ് പ്രശ്ന പരിഹാരത്തിന് വഴി തുറന്നത്. 2017 ആഗസ്റ്റ് അവസാനത്തിലാണ് ശ്രീലങ്കന്‍ സ്വദേശിനിയായ യുവതി ഭര്‍ത്താവിനെയും രണ്ട് ചെറിയ കുട്ടികളേയും ഉപേക്ഷിച്ച് സ്വദേശത്തേക്ക് കടന്നത്. ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ഭാര്യ തിരിച്ച് വരാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവര്‍ നാട്ടിലേക്ക് കടന്നു കളഞ്ഞതായി അറിയാന്‍ കഴിഞ്ഞതെന്ന് ഭര്‍ത്താവ് തമിഴ്നാട് സ്വദേശി ബദറുദ്ദീന്‍ പറയുന്നു.
ഇവരുടെ ദാമ്പത്യത്തില്‍ ജനിച്ച ആദ്യമകന് ആൻറണിയെ വീട്ടിലാണ് പ്രസവിച്ചത്. രണ്ടാമത്തെ കുട്ടി മേരിയെ ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയിലാണ് പ്രസവിച്ചതെങ്കിലും ആശുപത്രി ബില്ലടക്കാഞ്ഞതിനാൽ രണ്ടാമത്തെ കുട്ടിക്കും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് മാതാവ് ശ്രീലങ്കന്‍ പാസ്പോര്‍ട്ട് ഉണ്ടാക്കിയിരുന്നു. മാതാവ് നാട് വിട്ടതിനെ തുടര്‍ന്ന് പിഞ്ചു കുട്ടികളെ പരിപാലിക്കാനായി ജോലിക്കു പോലും പോകാതെ ബദറുദ്ദീൻ വീട്ടിലിരുന്നു. വരുമാനം നിന്നതോടെ താമസിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയില്‍ പിതാവ് കുട്ടികളെയും കൂട്ടി താമസം ലേബര്‍ ക്യാമ്പിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് മാറ്റി. ലേബര്‍ ക്യാമ്പിലെ ഒറ്റ കട്ടിലില്‍ രണ്ട് പിഞ്ചു കുട്ടികളെയും കൂട്ടി താമസിക്കുന്ന കദന കഥ അറിഞ്ഞ അജ്മാനിലെ യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ അവർക്ക് ഭേദപ്പെട്ട താമസവും ഭക്ഷണവും നല്കി സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.
യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി കുട്ടികളെയും കൂട്ടി ഇന്ത്യയിലേക്ക് തിരിക്കാം എന്ന ആഗ്രഹം നിയമ തടസ്സങ്ങള്‍ മൂലം വഴിമുട്ടി. കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് ഔട്ട് പാസ് ലഭ്യമാകുന്നതിന് വിലങ്ങു തടിയായി. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒന്നും നടക്കില്ലെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നതെന്ന് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ പറയുന്നു. പൊതുമാപ്പ് അവസാനിക്കാന്‍ ഏതാനും ദിനങ്ങള്‍ മാത്രം അവശേഷിക്കേ അജ്മാന് എമിഗ്രേഷന്‍ അധികൃതരുടെ മാനുഷിക പരിഗണനയില്‍ കുട്ടികള്‍ക്ക് ഔട്ട് പാസ് ലഭിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ കോൺസുലേറ്റ് വിസയും നല്കി. വിഷയത്തില്‍ ഇന്ത്യന്‍, ശ്രീലങ്കന്‍ കോൺസുലേറ്റുകള്‍ ഷാര്‍ജ, അജ്മാന് ഇന്ത്യന്‍ അസോസിയേഷനുകള്‍, അഷറഫ് താമരശ്ശേരി, ശുഐബ്, ശരീഫ് തുടങ്ങിയ നിരവധി സുമനസുകൾ എന്നിവരെല്ലാം വലിയ സഹകരണമാണ് കാണിച്ചതെന്ന് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.