അബൂദബി: അബൂദബി സുസ്ഥിര വാരാചരണത്തിെൻറ ഭാഗമായുള്ള ലോക ഭാവി ഉൗർജ സമ്മേളനത്ത ിന് അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ തിങ്കളാഴ്ച തുടക്കമാകും. ലോകത്തിെൻറ ഉൗർജ വെല്ലുവിളി നേരിടുന്നതിനുള്ള ആശയങ്ങളുമായി 170ലേറെ രാജ്യങ്ങളിൽനിന്നുള്ള 850ഒാളം പ്രദർശകർ സമ്മേളനത്തിൽ പെങ്കടുക്കും. ജലം, ജൈവമാലിന്യം, സൗരോർജം, ഹരിത വീടുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം ജനുവരി 17 വരെ നീണ്ടുനിൽക്കും. ലോക ഭാവി ഉൗർജ സമ്മേളനത്തിന് പുറമെ എക്സിബിഷൻ, ഫോറം, കാലാവസ്ഥയുമായി ബന്ധപ്പെട്ട നവീന ആശയ കൈമാറ്റം. അബൂദബി സുസ്ഥിര ധനകാര്യ േഫാറം തുടങ്ങിയവയാണ് വാരാചരണത്തിെൻറ ഭാഗമായി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.