ദുബൈ: യു.എ.ഇ സർക്കാർ നടപ്പാക്കിയ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ് പെടുത്തിയവർക്ക് തൊഴിൽ അന്വേഷിക്കുന്നതിന് സൗകര്യമൊരുക്കാനായി അവതരിപ്പിച്ചിരുന്ന ആറു മാസ കാലാവധിയുള്ള തൊഴിലന്വേഷക വിസ പദ്ധതി അവസാനിപ്പിച്ചു. പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ പ്രത്യേക വിസയും അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ആമർ സെൻററുകളുടെയും ദുബൈ ഇമിഗ്രേഷെൻറയും കാൾ സെൻററുകളിൽ ആറു മാസ താൽകാലിക വിസ തേടിക്കൊണ്ട് നിരവധി അന്വേഷണങ്ങളാണ് തുടർച്ചയായി എത്തുന്നത്. എന്നാൽ യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച പുതിയ വിസാ നയങ്ങളുടെ ഭാഗമായി മറ്റൊരു പ്രത്യേക ആറു മാസ വിസ തൊഴിൽ അന്വേഷകർക്കായി നിലവിൽ വന്നേക്കും. തൊഴിൽ അന്വേഷിച്ച് എത്തുന്നവർക്ക് രാജ്യത്തെ അനന്തമായ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്താൻ അവസരം നൽകുകയാണ് ഇൗ വിസയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.