അജ്മാന്: എസ്.എൻ.ഡി.പി യോഗം യു.എ.ഇ പ്രവര്‍ത്തന വിഭാഗമായ സേവനം സെൻ ട്രൽ കമ്മറ്റിയുടെ ഒമ്പതാമത് ശിവഗിരി തീർത്ഥാടന സംഗമം അജ്മാൻ ഇന്ത് യൻ അസോസിയേഷൻ ഹാളിൽ നടന്നു. പുലർച്ചെ ഗണപതിപൂജയോടെ ആരംഭിച്ച ചടങ്ങുകൾക്കു ശേഷം ശാരദ ദേവി പൂജ, ഗുരുപൂജ എന്നിവ നടന്നു. സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ രാജൻ ധർമ്മ പതാക ഉയർത്തി. ശിവഗിരി തീർത്ഥാടന പദയാത്രയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഭക്തിനിർഭരമായ പദയാത്രയിൽ താലപ്പൊലിയുടെയും പഞ്ചവാദ്യത്തിനും അകമ്പടിയോടെ നൂറുക്കണക്കിന് ആളുകൾ അണിചേർന്നു. പദയാത്ര ഗുരു മണ്ഡപത്തിൽ എത്തിയതോടെ സാംസ്കാരിക സമ്മേളനത്തിന് തുടക്കം കുറിച്ച് 51 വനിതകൾ നയിച്ച ദൈവദശക ആലാപനം നടന്നു. സാംസ്കാരിക സമ്മേളനത്തിന് സേവനം സെൻട്രൽ കമ്മറ്റി ചെയർമാൻ എം.കെ.രാജൻ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക സമ്മേളനം മുൻ കേരള ഡിജിപി ടി.പി സെൻകുമാർ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ തീർത്ഥാടന സന്ദേശം നൽകി. ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എഫ്.സി ഗ്രൂപ്പ് ചെയർമാൻ കെ.മുരളീധരൻ സംസാരിച്ചു. സംഘടനയുടെ ഈ വർഷത്തെ ബിസിനസ് എക്സലൻസ്, മാധ്യമ, സാമൂഹ്യ പ്രവർത്തക അവാർഡുകൾ സമ്മാനിച്ചു. വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന കലാ പരിപാടികൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. സർവൈശ്വര്യ പൂജയോടെയും മംഗളാരതിയോടെയും പൂജകൾ അവസാനിച്ചു. എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ.എസ് വാചസ്പതി, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ ജോയിൻ ജനറൽ കൺവീനർമാരായ ശിവദാസൻ പൂവാർ, ഷൈൻ കെ ദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.