അബൂദബി: യു.എ.ഇയിലെ കാസർകോട് ജില്ല നിവാസികളുടെ കൂട്ടായ്മയായ ‘പയസ്വിനി’ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മുസഫ അഹല്യ ആശുപത്ര ി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള സോഷ്യൽ സെൻറർ മുൻ പ്രസിഡൻറ് പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. അഹല്യ മാനേജിങ് ഡയറക്ടേഴ്സ് ഓഫിസ് മാനേജർ സൂരജ് പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ഗംഗാധരൻ നായർക്ക് രക്ഷാധികാരി ദാമോദരൻ നിട്ടൂർ സ്നേഹോപഹാരം സമ്മാനിച്ചു. വിദ്യാഭ്യാസ^കല^സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച പയസ്വിനി കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പ്രസിഡൻറ് ജയകുമാർ പെരിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ പാടി സ്വാഗതവും വേണുഗോപാൽ നമ്പ്യാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ദാമോദരൻ നിട്ടൂർ, രാജേഷ് കോളിയടുക്കം (രക്ഷാധികാരി ), ജയകുമാർ പെരിയ ( പ്രസി) സുനിൽ പാടി (സെക്ര) ഉമേഷ്, അനുരാജ് (ജോ. സെക്ര), വേണുഗോപാൽ, വിശ്വൻ (വൈസ് പ്രസി) തുളസീധരൻ (ട്രഷ), അനൂപ് (ജോ. ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.