അബൂദബി: 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ അബൂദബി പരമോന്നത കോടതി ശരിവെച്ചു. പാക ് ബാലൻ അസാൻ മാജിദ് ജാൻജുവയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ രണ്ടാനമ്മയുടെ സഹോദരനായ പാകിസ്താൻ പൗരന് അബൂദബി ക്രിമിനൽ കോടതി വിധിച്ച വധശിക്ഷയാണ് ശരിവെച്ചത്. െഎകകണ്ഠ്യേനയാണ് ജഡ്ജിമാരുടെ വിധിപ്രസ്താവം. വിധി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ അംഗീകാരത്തിനായി സമർപ്പിച്ചു.
2017 ജൂൺ ആദ്യത്തിലാണ് അസാൻ മാജിദിനെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്ത്രീവേഷം ധരിച്ചെത്തിയാണ് പ്രതി കുട്ടിയെ കെട്ടിടത്തിെൻറ മുകൾനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഏതാനും ദിവസത്തിനകം തന്നെ 33കാരനായ പ്രതിയെ അബൂദബി പൊലീസ് പിടികൂടിയിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുമ്പാണ് അസാൻ മാജിദ് അബൂദബിയിലെത്തിയത്. അതുവെര മാതാവ് താത്യാന ക്രൂസിനക്കൊപ്പം മോസ്കോയിലായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.