അബൂദബി: രണ്ട് ദിവസം നീളുന്ന ഒൗദ്യോഗിക സന്ദർശനത്തിന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അബൂദബിയിലെത്തി. സാമ്പത്തിക^ സാേങ്കതിക സഹകരണത്തിനുള്ള ഇന്ത്യ, യു.എ.ഇ. സംയുക്ത സമിതിയുടെ 12ാം സമ്മേളനത്തിൽ പെങ്കടുക്കാനാണ് ഉന്നത തല സംഘത്തോടൊപ്പം സുഷമ എത്തിയത്. യു.എ.ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായദ് ആൽ നഹ്യാനൊപ്പം യോഗത്തിന് അധ്യക്ഷത വഹിക്കും. ഗാന്ധി^സായിദ് ഡിജിറ്റൽ മ്യൂസിയത്തിെൻറ ഉദ്ഘാടനവും ഇരു രാജ്യങ്ങളുടെയും വിദേശ മന്ത്രിമാർ സംയുക്തമായി നിർവ്വഹിക്കും.
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികവും ശൈഖ് സായദിെൻറ 100 ാം ജന്മവാർഷികവും പ്രമാണിച്ചാണ് മ്യൂസിയം തുറക്കുന്നത്. അബൂദബി മനാറത് അൽ സഅ്ദിയാത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സാംസ്കാരി, വിജ്ഞാന വകുപ്പ് മന്ത്രി നൂറ അൽ ഖാബിയും പെങ്കടുക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ജൂണിൽ ശൈഖ് അബ്ദുല്ല ഇന്ത്യ സന്ദർശിച്ചപ്പോൾ സുഷമക്കൊപ്പം പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. അപൂർവ്വമായ ചിത്രങ്ങളും വീഡിയോകൾ എന്നിവക്ക് പുറമെ ഇരു മഹാത്മാക്കളുടെയും ജീവിതവും ദർശനങ്ങളും വെളിെപ്പടുത്തുന്ന വസ്തുക്കളും മ്യൂസിയത്തിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.