റാസല്‍ഖൈമ: ശൈഖ് സായിദ് വര്‍ഷാചരണത്തിലെ യു.എ.ഇയുടെ 47ാമത് ദേശീയ ദിനം മലയാളി യുവാക്കള്‍ ആഘോഷിച്ചത് കാല് നടയായി റാക് ജൈസ് മലനിര കയറി. വിവിധ ജില്ലക്കാരായ സുബൈര്‍, ഷെറില്‍, നൗഫര്‍, ഹാഷിം, റഈസ്, മുനീര്‍, അമീന്, ഇഖ്ബാല്‍, അബ്ദുല്ല, ആഷിഖ്, മുഹമ്മദ്, റിയാസ് എന്നിവരാണ് 33 കിലോമീറ്ററോളം നടന്ന് യു.എ.ഇയിലെ ഏറ്റവും ഉയര്‍ന്ന പര്വതനിരയിലെത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന യു.എ.ഇക്ക് പിന്തുണയേകി തങ്ങള്‍ നടന്നു കയറിയ വഴികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് മലമുകളില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ പെട്ടികളില്‍ നിക്ഷേപിച്ചതായി യുവാക്കള്‍ പറഞ്ഞു. ആറര മണിക്കൂറോളം സമയമെടുത്താണ് ദൗത്യം പൂർത്തിയാക്കിയതെന്നും അവര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.