അെഎൻ: അൽഐനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ബ്ലൂസ്റ്റാറിെൻറ നേതൃത്വത്തിൽ നടന്നിയ ഇരുപത്തിയൊന്നാമത് -യു.എ.ഇ. കായിക മേളക്ക് ആവേശകരമായ സമാപനം. നവംബർ മുപ്പതിന് അൽെഎൻ അൽ മഖാമിലെ ഇക്വസ്ട്രിയന്‍ ഷൂട്ടിംഗ് ആൻഡ് ഗോൾഫ് ക്ലബ്ബിൽ രാവിലെ ഒമ്പതിന് വിവിധ സ്കൂളുകളിലെ കുട്ടികളുടെയും ക്ലബ്ബ് അംഗങ്ങളുടെയും മാർച്ച് പാസ്റ്റോടെയാണ് കായികമേളക്ക് തുടക്കം കുറിച്ചത്. ചടങ്ങിൽ ബ്ലൂസ്റ്റാർ ജനറൽ സെക്രട്ടറി മിസ്റ്റർ ഷെബീക്ക് തയ്യിൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഉണ്ണീൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികുടിയായ ഡോക്ടർ മുഹമ്മദ് മുസല്ലം കായികമേള ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളും പ്രതിനിധീകരിച്ച് ഏഴ് വെള്ളരിപ്രാവുകളും, 47 ാം ദേശീയദിനത്തെ ആദരസൂചകമായി 47 കളർ ബലൂണുകളും ആകാശത്തേക്ക് പറത്തി.
കായിക മേളയുടെ മുഖ്യ പ്രായോജകരായ യൂണിവേഴ്സൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് ദീപശിഖ തെളിയിച്ചു.
കായികമേളയിൽ അത്ലറ്റിക്സ്, ഫുട്ബാൾ, കബഡി, വടംവലി തുടങ്ങി വിവിധ മത്സരങ്ങളിലായി നൂറിൽപരം ടീമുകൾ പങ്കെടുത്തു. ഫുട്ബോൾ മൽസരങ്ങൾ കുട്ടികൾക്കായി മൂന്ന് വിഭാഗങ്ങളിലും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വേണ്ടിയും നടത്തി. പുരുഷ വിഭാഗത്തിൽ ആതിഥേയരായ ബ്ലൂസ്റ്റാർ ചാമ്പ്യൻഷിപ്പ് നേടി. അബൂദബിയിലെ സംഹ എഫ്സിക്കാണ് രണ്ടാംസ്ഥാനം. കബഡി ടൂർണമെൻറിൽ തെക്കേക്കര പള്ളം ഒന്നാംസ്ഥാനവും അർജുന അഞ്ചേരി രണ്ടാം സ്ഥാനവും നേടി. വടംവലിയിൽ ജിംഖാന യു.എ.ഇ ഒന്നാംസ്ഥാനവും സേവനം അൽെഎൻ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പുരുഷന്മാരുടെ ത്രോ ബോൾ ടൂർണമെൻറിൽ കൊങ്കൺ ദുബൈയാണ് ജേതാക്കൾ. കോസ്റ്റർ ഫ്രണ്ട്സ് രണ്ടാംസ്ഥാനത്തെത്തി. സ്ത്രീകളുടെ ത്രോ ബോൾ ടൂർണമെൻറിലും കൊങ്കൺ ദുബൈക്കായിരുന്നു വിജയം. കെ.സി.ഒ അബൂദബിയാണ് രണ്ടാംസ്ഥാനത്തിന് അർഹരായത്. 4300ഒാളം പേർ പങ്കെടുത്ത കായികമേള രാത്രി 10 നാണ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.