ഷാർജ:യു.എ.ഇയുടെ 47–ാംദേശീയദിനാഘോഷം ഷാർജ ഇന്ത്യൻ അസോസിയേഷൻ കൾച്ചറൽ കമ്മിറ്റി വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
പ്രസിഡൻറ് ഇ.പി.ജോൺസൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ആൻറണി ജോസഫ്,വൈസ് പ്രിൻസിപ്പൽമാരായ മിനി മേനോൻ, മുഹമ്മദ് അമീൻ, കൾച്ചറൽ കമ്മിറ്റി കോഡിനേറ്റർ ജാഫർ കണ്ണാട്ട്, കൺവീനർ മനോജ് വർഗീസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി സ്വാഗതവും ഷാജി കെ ജോൺ നന്ദിയും പറഞ്ഞു. എസ്.മുഹമ്മദ് ജാബിർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്, അജയ്കുമാർ എസ്.പിള്ള,രഞ്ചി കെ ചെറിയാൻ, നസീർ.ടി.വി, നൗഷാദ് ഖാൻ, ഹെഡ്മാസ്റ്റർ രാജീവ് മാധവൻ, ഹെഡ്മിസ്ട്രസ് അസ്റ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു. മികവു തെളിയിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇന്തോ–അറബ് ബന്ധങ്ങൾ വരച്ചു കാട്ടുന്ന കലാപ്രകടനങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.