ദുബൈ: വരും തലമുറയുടെ കുതിപ്പുകൾക്കുള്ള നാന്ദിയായി എക്സ്പോ 2020 യെ പ്രയോജനപ്പെടുത്തണമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ആഹ്വാനം ചെയ്തു. മിഡിൽ ഇൗസ്റ്റിൽ ആദ്യമായി അരങ്ങേറുന്ന എക്സ്പോയുടെ സത്തയായി യുവജനങ്ങൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. ലോകം കാത്തിരിക്കുന്ന മേളയുടെ വേദിയുടെ നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ചു വിലയിരുത്താനെത്തിയതാണ് ശൈഖ് മുഹമ്മദ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, എക്സ്പോ2020 ഉന്നതതല സമിതി ചെയർമാനും സിവിൽ ഏവിയേഷൻ വകുപ്പ് പ്രസിഡൻറുമായ ശൈഖ് അഹ്മദ് ബിൻ സഇൗദ് എന്നിവർക്കൊപ്പമാണ് ശൈഖ് മുഹമ്മദ് എത്തിയത്. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി അന്താരാഷ്ട്ര സഹകരണകാര്യ സഹമന്ത്രി റീം അൽ ഹാഷിമി വിശദീകരിച്ചു. 190 രാജ്യങ്ങൾ ഭാഗഭാക്കാവുന്ന ആറു മാസം നീളുന്ന എക്സ്പോയിലേക്ക് 250 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച മനസുകളുടെ സംഗമമായി എക്സ്പോ മാറുമെന്നും ഭാവിയെ എങ്ങിനെ രൂപപ്പെടുത്തണമെന്ന് ചർച്ച ചെയ്യുന്ന ഇൗ വേദിയുടെ പ്രയോജനം ഒാരോ വിദ്യാർഥികളും യുവജനങ്ങളും സ്വീകരിക്കണം. നിരീക്ഷിക്കാനും പഠിക്കാനും ക്രിയാത്മക ആശയങ്ങൾ സംഭാവന ചെയ്യാനും നൂതന ആശയങ്ങൾ വികസിപ്പിച്ചെടുക്കാനും അതു വഴി നമ്മുടെ മേഖലയുടെയും ലോകത്തിെൻറയും ഭാവി മികവുറ്റതാക്കാൻ എക്സ്പോ പങ്കാളിത്തം സഹായകമാവുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യുവജനങ്ങൾക്ക് പിന്തുണയും പ്രചോദനവും പകർന്ന് രാഷ്ട്രനിർമാണ പ്രക്രിയയിൽ പ്രധാന ഭാഗമാക്കി മാറ്റണമെന്നത് ശൈഖ് സായിദ് നൽകിയ നിർദേശമാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് പങ്കാളിത്തം സാധ്യമാക്കുന്ന എക്സ്പോ സ്കൂൾ പ്രോഗ്രാം ഉൾപ്പെടെ നിരവധി പദ്ധതികൾ ഇൗ ലക്ഷ്യം വെച്ച് നടപ്പിലാക്കിയതായി റീം അൽ ഹാഷിമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.