അബൂദബി: കാർഷിക മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രദർശനം ‘അഗ്രിസ്കേപ്’ തിങ്കളാഴ്ച തുടങ്ങും. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലുള്ള പ്രദർശനം അബൂദബി റോസ്വുഡിലാണ് നടക്കുന്നത്.
ഭക്ഷ്യസുരക്ഷ സഹമന്ത്രി മറിയം ആൽ മുഹൈരിയുടെ മേൽനോട്ടത്തിൽ അബൂദബി ഭക്ഷ്യസുരക്ഷ കേന്ദ്രം സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 50ലധികം രാജ്യങ്ങളിൽനിന്നുള്ള 53 പ്രദർശകർ പെങ്കടുക്കുന്നുണ്ട്. കൃഷിഭൂമിയുമായും കാർഷിക സ്വത്തുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് പ്രദർശനത്തിനെത്തുന്നത്. യു.എ.ഇക്ക് പുറമെ ഉഗാണ്ട, ബ്രസീൽ, റിപ്പബ്ലിക് ഒാഫ് കോംഗോ രാജ്യങ്ങളിലെ മന്ത്രിമാർ പ്രദർശനത്തിൽ അതിഥികളായെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.