ദുബൈ: സിവിൽ സർവീസ് നേടുക എന്നത് മിടുക്കരിൽ മിടുക്കന്മാർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. അതിൽ നിന്ന് രാജിവെച്ച് സാമൂഹ്യസേവനത്തിന് ഇറങ്ങുകയെന്നത് അത്യപൂർവ്വ മനുഷ്യ സ്നേഹികൾക്ക് മാത്രമെ സാധിക്കൂ. കേരളത്തിലെയും കർണാടകയിലെയും മുൻ അക്കൗണ്ടൻറ് ജനറലായിരുന്ന പാലക്കാട് സ്വദേശി ഡോ. പി. സരിൻ െഎ.എ.എ.എസിനെ പരിചയപ്പെട്ടാൽ മനസിലാകും ഇത് എങ്ങനെ സാധിക്കുമെന്ന്. ഗൾഫ് മാധ്യമം എജുകഫേയുടെ നാലാം സീസണിൽ സരിൻ തെൻറ ആശയങ്ങൾ പങ്കുവെക്കും. എങ്ങനെ സിവിൽ സർവീസ് നേടാം എന്ന വിഷയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 5.20 മുതലാണ് സരിൻ സംസാരിക്കുക. എം.ബി.ബി.എസ്. ബിരുദം നേടിയശേഷമാണ് സരിൻ സിവിൽ സർവീസിലേക്ക് കടന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പഠിക്കവെ വിദ്യാർത്ഥി യൂണിയൻ ചെയർമാനായിരുന്നു. നിരവധി ദേശീയ ക്വിസ് മത്സരങ്ങളിൽ ചാമ്പ്യനുമായി.
2008-ലാണ് സിവിൽ സർവ്വീസ് പരീക്ഷയെഴുതുന്നത്. ഉന്നത വിജയം നേടി ഇന്ത്യൻ ഒാഡിറ്റ് ആൻറ് അക്കൗണ്ട് സർവീസിൽ (െഎ.എ.എ.എസ്.) പ്രവേശിച്ചു കേരളത്തിലും കർണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ എന്ന നിലയിൽ സ്തുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിച്ചു. യുവജനങ്ങൾക്കിടയിലും, പൊതുവിദ്യാഭ്യാസ-,ആരോഗ്യമേഖലകളിൽ ഇടപെട്ടും പ്രവർത്തിക്കാനായി സിവിൽ സർവ്വീസിൽ നിന്ന് രാജിവെച്ച് പുറത്തുവന്നു. ഇപ്പോൾ പാലക്കാട് ആസ്ഥാനമായി സാന്ത്വന പരിചരണത്തിലും കേരളത്തിലുടനീളം സ്കൂൾ-,കോളേജ് വിദ്യാർത്ഥികൾക്കായുള്ള നേതൃ പരിശീലനക്കളരി, യുവജനങ്ങളുടെ വ്യക്തിത്വ വികസനം, മത്സര പരീക്ഷാ പരിശീലനം എന്നിങ്ങനെയുള്ള പൊതുപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മികച്ച ഒരു ക്വിസ് മാസ്റ്റർ കൂടിയാണ് അദ്ദേഹം. പാലക്കാട് നെന്മാറ അവൈറ്റിസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഡോ. സൗമ്യ സരിൻ ആണ് ഭാര്യ. സ്വാതികയാണ് മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.