കോവിഡ് മുക്തിയിൽ യു.എ.ഇ ഒന്നാമത്​

ദുബൈ: ആഗോള കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്. കോവിഡിനെ പ്രതിരോധിച്ച് ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളെ കുറിച്ച് ബ്ലൂംബെർഗ് തയാറാക്കിയ പട്ടികയിലാണ് യു.എ.ഇ ഒന്നാം സ്ഥാന​ത്തെത്തിയത്. രണ്ടാം സ്ഥാനം ചിലിയും മൂന്നാം സ്ഥാനം ഫിൻലൻഡും നേടി.

സമ്പൂർണ വാക്സിനേഷൻ ഉൾപ്പെടെ കോവിഡിനെ പ്രതിരോധിച്ച് തിരിച്ചുവരാൻ രാജ്യങ്ങൾ കൈകൊണ്ട നടപടികളെ ആധാരമാക്കിയാണ് ബ്ലൂംബെർഗ് കോവിഡ് റിസൈലൻസ് പട്ടിക തയാറാക്കിയത്. മുഴുവൻ മാനദണ്ഡങ്ങളിലും മികച്ച നിലവാരത്തിലാണ് യു.എ.ഇ ഒന്നാമതെത്തിയത്​. 100ൽ 203 ആണ് യു.എ.ഇയുടെ വാക്സിനേഷൻ നിരക്ക്. ജനസംഖ്യയിൽ ഏതാണ്ട് മുഴുവൻ പേർക്കും രണ്ട് ഡോസ് വാക്സിനും നൽകാൻ യു.എ.ഇക്ക് കഴിഞ്ഞു.

വാക്സിൻ സ്വീകരിച്ചവർക്ക് ഏറ്റവും കൂടുതൽ വിമാന റൂട്ടുകൾ തുറന്നു കൊടുത്ത രാജ്യങ്ങളുടെ പട്ടികയിലും യു.എ.ഇ ഒന്നാമതുണ്ട്. 406 വിമാന റൂട്ടുകൾ യു.എ.ഇ തുറന്നിട്ടുണ്ട്. ലോക്ഡൗൺ ആഘാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലും യു.എ.ഇ മുൻനിരയിലുണ്ട്. പട്ടികയിലെ ആദ്യപത്തിലുള്ള ഏക ഗൾഫ് രാജ്യവും യു.എ.ഇയാണ്.

Tags:    
News Summary - UAE Tops in Covid Resilience Ranking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.