Posted On
date_range Updated On
date_range യു.എ.ഇ അവധി ദിനങ്ങളിൽ മാറ്റം; ഇനി മുതൽ ശനി, ഞായർ അവധി
ദുബൈ: യു.എ.ഇയിലെ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനിമുതൽ അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും. നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം ദുബൈ ഗവൺമെൻറിെൻറ ജീവനക്കാർക്കും ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽവരും.
വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവൃത്തിസമയം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും. ആഴ്ചയിൽ നാലര ദിവസം പ്രവൃത്തിദിനമായ രീതിയിലാണ് പുതിയ സജ്ജീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.