അബൂദബി: ഇറാനെ ലക്ഷ്യംവെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. മേഖലയിൽ തുടർച്ചയായുണ്ടാകുന്ന സംഘർഷാവസ്ഥയിലും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അതുണ്ടാക്കുന്ന പ്രത്യാഘാതത്തിലും പ്രസ്താവന ആശങ്ക പ്രകടിപ്പിക്കുകയുംചെയ്തു.അപകടം ലഘൂകരിക്കുന്നതിനും സംഘർഷം വ്യാപിക്കുന്നത് തടയുന്നതിനും പരമാവധി സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സംഭാഷണം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവ അത്യാവശ്യ തത്ത്വങ്ങളാണെന്ന നിലപാടാണ് യു.എ.ഇയുടേതെന്നും സംഘർഷം രൂക്ഷമാക്കുന്നതിനു പകരം നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. വെടിനിർത്തൽ കൈവരിക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും അടിയന്തരവും ആവശ്യമായതുമായ നടപടികൾ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിലിനോടും പ്രസ്താവന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.