മൂഴിക്കല്‍ പ്രവാസി കപ്പ്: തീമ ജേതാക്കള്‍

ദുബൈ: മൂഴിക്കല്‍ പ്രവാസി സ്നേഹക്കൂട്ടം ദുബൈയില്‍ സംഘടിപ്പിച്ച പ്രഥമ മൂഴിക്കല്‍ പ്രവാസി കപ്പ്  സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ തീമ ദുബൈ ജേതാക്കളായി. ഫൈനലില്‍ ഒരു ഗോളിന് ഡാര്‍വിഷ് ഫുജൈറയെയാണ് അവര്‍ തോല്‍പ്പിച്ചത്. അല്‍ഖൂസ് ഡല്‍സ്കോ മൈതാനത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 24 ടീമുകളാണ് ബൂട്ടുകെട്ടിയത്. 
മുന്‍ ഇന്ത്യന്‍ താരം  നജീബ് കണ്ണൂര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. പ്രൈസ്മണിയായ 5001 ദിര്‍ഹം  ഷാനാവസ് മൂഴിക്കല്‍ കൈമാറി. ജീവ കാരുണ്യത്തിന്‍െറ ഭാഗമായി കോഴിക്കോട് മൂഴിക്കല്‍ പ്രദേശത്തെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപ്പറ്റം യുവാക്കള്‍ മുന്‍കൈയെടുത്താണ് ഇങ്ങനെയൊരു ടൂര്‍ണമെന്‍റിന് വേദിയൊരുക്കിയത്. പ്രസിഡന്‍റ് യാസി മൂഴിക്കല്‍, സെക്രട്ടറി നിജാസ് ബക്കര്‍, ട്രഷറര്‍ ഷാനവാസ് കളത്തുംതൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

News Summary - uae sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.