????? ????????? ??? ??????? ?? ???????, ????? ????????? ??? ?????? ?? ???????, ????? ????? ??? ????????? ??????? ??????? ?? ?????? ???????? ???? ?????????????????

അബൂദബി ഗ്രാൻഡ്​പ്രീ: വാൾ​േട്ടറി ബോട്ടസിന്​ കിരീടം​

അബൂദബി: ഫോർമുല വൺ അബൂദബി ഗ്രാൻറ്പ്രീയിൽ മെഴ്​സിഡസി​​െൻറ വാൾ​േട്ടറി ബോട്ടസിന്​ കിരീടം​. സഹ താരവും ഡ്രൈവേഴ്​സ്​ ചാമ്പ്യൻഷിപ്​ ജേതാവുമായ ലെവിസ്​ ഹാമിൽട്ടണെ രണ്ടാം സ്​ഥാനത്തേക്ക്​ പിന്തള്ളിയാണ്​ ബോട്ടസി​​െൻറ വിജയം. ഫെരാറിയുടെ താരങ്ങളായ സെബാസ്​റ്റ്യൻ വെറ്റലിന്​ മൂന്നും കീമി റെയ്​കനന്​ നാലും സ്​ഥാനങ്ങൾ കൊണ്ട്​ തൃപ്​തിപ്പെടേണ്ടിവന്നു. 

ആദ്യാവസാനം വാശിയേറിയ മെഴ്​സിഡസ്​^മെഴ്​സിഡസ്​ മത്സരത്തിനാണ്​ യാസ്​ മറീന സർക്യൂട്ട്​ സാക്ഷ്യം വഹിച്ചത്​. ​ബോട്ടസിനും ഹാമിൽട്ടനും ഒരു ഘട്ടത്തിലും ഭീഷണിയുയർത്താൻ ഫെരാറി താരങ്ങൾക്ക്​ സാധിച്ചില്ല. ഫിൻലൻഡുകാരനായ ബോട്ടസി​​​െൻറ സീസണിലെ മൂന്നാം കിരീടമാണിത്​. നേരത്തെ റഷ്യയിലും ആസ്​ട്രിയയിലും താരം കിരീടമുയർത്തിയിരുന്നു. പോൾ സിറ്റർ എന്ന നിലയിലുള്ള മുൻതൂക്കം മുതലെടുത്ത്​ തന്നെയായിരുന്നു ഒാരോ ലാപ്പിലും ബോട്ടസി​​െൻറ കുതിപ്പ്​. 55 ലാപ്പുകളിലായി 305.470 കിലോമീറ്റർ 1:34:14.062 സമയം കൊണ്ടാണ്​ ബോട്ടസ്​ ഫിനിഷ്​ ചെയ്​തത്​. ഹാമിൽട്ടൺ 3.899 സെക്കൻറുകൾക്ക്​ ശേഷവും വെറ്റൽ 19.330 സെക്കൻറുകൾക്ക്​ ശേഷവുമാണ്​ ഒാടിയെത്തിയത്​. ​കീമി റെയ്​കനൻ 1:34:59.448 സമയം കൊണ്ടാണ്​ ഫിനിഷിങ്​ പോയൻറിലെത്തിയത്​. ഫോഴ്​സ്​ ഇന്ത്യയുടെ സെർജ​ിയോ പെറസ്​ ബോട്ടസ്​ ഫിനിഷ്​ ചെയ്​ത്​ 98.911 സെക്കൻറിന്​ ശേഷമാണ്​ ഒാടിത്തീർത്തത്​. 

ഫോർമുല വൺ സീസണിലെ അവസാനത്തെ ചാമ്പ്യൻഷിപ്പായ അബൂദബി ഗ്രാൻഡ്​പ്രീയിൽ കിരീടം ലഭിച്ചിട്ടും ഡ്രൈവേഴ്​സ്​ ചാമ്പ്യൻഷിപ്പിൽ സെബാസ്​റ്റ്യൻ വെറ്റലിനെ മറികടന്ന്​ രണ്ടാം സ്​ഥാനത്തെത്താൻ ബോട്ടസിന്​ സാധിച്ചില്ല. മൊത്തം 305 പോയ​േൻാടെ മൂന്നാം സ്​ഥാനത്താണ്​ ബോട്ടസ്​. ​വെറ്റലിന്​ 317 പോയൻറുണ്ട്​. 363 പോയ​േൻറാടെയാണ്​ ഹാമിൽട്ടൺ ഒന്നാം സ്​ഥാനത്തുള്ളത്​.  അബൂദബിയിൽ ഒന്നും രണ്ടും സ്​ഥാനം നേടിയ മെഴ്​സിഡസ്​ ആണ്​ കൺസ്​ട്രക്​ടേഴ്​സ്​ ചാമ്പ്യൻഷിപ്പിൽ ഒന്നാമത്​. 668 പോയൻറാണ്​ മെഴ്​സിഡസിന്​. രണ്ടാം സ്​ഥാനത്തുള്ള ഫെരാറിക്ക്​ 522ഉം മൂന്നാം സ്​ഥാനത്തുള്ള റെഡ്​ ബുളിന്​ 368ഉം പോയൻറാണുള്ളത്​. 

Tags:    
News Summary - uae sports-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.