1.36 ശതകോടി ഡോളർ ചെലവിൽ കാർഷിക വികസന കമ്പനി

ജിദ്ദ: സൗദി അറേബ്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച ധാരണകളിൽ പ്രധാനം 1.36 ശതകോടി ഡോളർ ചെലവിൽ സ്​ഥാപിക്കുന്ന കാർഷിക നിക്ഷേപ കമ്പനി. രണ്ട്​ രാജ്യങ്ങളുടെ കാർഷിക സ്വയംപര്യാപ്​തതക്ക്​ സഹായിക്കുന്ന തരത്തിലാണ്​ കമ്പനി വിഭാവനം ചെയ്​തിരിക്കുന്നത്​. പുനരുപയുക്​ത ഉൗർജ മേഖലയിൽ സംയുക്​ത ഫണ്ടാണ്​ മറ്റൊന്ന്​. ഇതിനൊപ്പം ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള നിക്ഷേപ ഫണ്ടും നിലവിൽ വന്നു. ഭക്ഷ്യസുരക്ഷ, ഒൗഷധം, പൊതുവിതരണം, സു​രക്ഷ സംവിധാനം എന്നീ രംഗങ്ങളിലും കരാറുകളായി.

നേരത്തെ നിലനിൽക്കുന്ന എണ്ണ, വാതകം, പെട്രോകെമിക്കൽ രംഗത്തുള്ള സഹകരണം കൂടുതൽ ഉൗർജിതമാക്കും. ഇതു സംബന്ധിച്ച കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്​. തുറമുഖങ്ങളിലെ ചരക്കുഗതാഗതം, ഇരു രാജ്യങ്ങളിലെയും ബാങ്കിങ്​ മേഖലയുടെ ശാക്​തീകരണം, വിദേശ നിക്ഷേപം കൂട്ടിയിണക്കുന്നതിനുള്ള ​ജോയിൻറ്​ കൗൺസിൽ എന്നിവയും ധാരണകളുടെ ഭാഗമാണ്​. ഏകീകൃത വ്യവസായ ഡാറ്റാബേസ്​ സ്​ഥാപിക്കപ്പെടുന്നതോടെ രാജ്യങ്ങളുടെ വ്യവസായ മേഖലയിൽ ദീർഘകാലമായി പ്രതീക്ഷിക്കപ്പെടുന്ന വിപുല സഹകരണം യാഥാർഥ്യമാകും. നിർമാണ മേഖലയിൽ സംയുക്​ത പ്രവർത്തന പദ്ധതിയു​ം പ്രാബല്യത്തിൽ വരും. ഇൗ രീതിയിൽ മൊത്തം 20 ധാരണാപത്രങ്ങളും 44 പൊതുകരാറുകളുമാണ്​ ജിദ്ദ സ​േമ്മളനത്തിൽ രൂപപ്പെട്ടത്​. 

Tags:    
News Summary - uae-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.