അൽ ഖുദ്​റ സൈക്കിൾ പാതക്കരികിൽ അടിയന്തിര ഉപയോഗത്തിന്​ സൗരോർജ ടെലിഫോണുകൾ 

ദുബൈ: സൈക്കിൾ ട്രാക്കുകളിലെ യാത്രികർക്ക്​ അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടുന്നതിന്​ റോഡരികിൽ ​ടെലിഫോണുകൾ സ്​ഥാപിക്കുന്നു. അൽ ഖുദ്​റയിലെ 78 കിലോ മീറ്റർ സീഹ്​ അൽ സലാം  ട്രാക്കിൽ സൗരോർജത്തിൽ ചാർജ്​ ചെയ്​ത്​ ​ പ്രവർത്തിപ്പിക്കാവുന്ന 30 ഫോണുകളാണ്​ സ്​ഥാപിച്ചത്​.റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈ പൊലീസും ഇത്തിസലാത്തുമായി ചേർന്നാണ്​ ഇത്​ നടപ്പാക്കുക. 2.25 കിലോമീറ്റർ പരിധിയിലായി സ്​ഥാപിച്ചിരിക്കുന്ന ഫോണുകൾ പകൽ സമയത്ത്​ ഒാറഞ്ചു നിറത്തിലും രാ​ത്രി പ്രഭാവർണം ​െകാണ്ടും എളുപ്പം തിരിച്ചറിയാനാവുമെന്ന്​ ആർ.ടി.എ ഭരണ വിഭാഗം ഡയറക്​ടർ നബീൽ യൂസുഫ്​ അൽ അലി അറിയിച്ചു. എല്ലാ കാലാവസ്​ഥയിലും ഇൗ​ ഫോണുകൾ പ്രവർത്തന ക്ഷമമാണ്​. 
യാത്രികർക്ക്​ അടിയന്തിര ഘട്ടങ്ങളിൽ ഇൗ​ ഫോണുകൾ  മുഖേന സഹായം തേടാം.
 ജനങ്ങളുടെ സുരക്ഷയും സന്തോഷവും ഉറപ്പാക്കാനുള്ള ​​​ശ്രമങ്ങളുടെ ഭാഗമാണ്​ ഇൗ നടപടി. ഒപ്പം പരിസ്​ഥിതി സൗഹൃമായ ഉൗർജ ഉപയോഗവും ലക്ഷ്യമിടുന്നു.

Tags:    
News Summary - uae road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.