Posted On
date_range Updated On
date_range കുളിര് പരത്തി ദൈദില്‍ കാറ്റും മഴയും
ഷാര്‍ജ: ഷാര്‍ജയുടെ മധ്യമേഖലയും കാര്‍ഷിക മേഖലയുമായ അല്‍ ദൈദില്‍ വ്യാഴാഴ്ച പകല്‍ സാമാന്യം നല്ലതോതില്‍ മഴ ലഭിച്ചു. ശക്തമായ കാറ്റിനോടൊ ത്ത് മഴയും എത്തുകയായിരുന്നു. മഴ അധിക നേരം നീണ്ട് നിന്നില്ളെങ്കിലും പ്രദേശത്ത് താപനില കുറഞ്ഞതായി ഇവിടെയുള്ളവര്‍ പറഞ്ഞു. പലഭാഗത്തും വെള്ളം കെട്ടി നില്‍ക്കുന്നത് കാണാമായിരുന്നു. മഴയും കാറ്റും ഒന്നിച്ച് വന്നപ്പോള്‍ 40 ഡിഗ്രിക്ക് മുകളില്‍ കത്തിനിന്നിരുന്ന താപനില 10 ഡിഗ്രിയോളം കുറഞ്ഞത് വലിയ ആശ്വാസം പകര്‍ന്നതായി പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ പറഞ്ഞു. വൃക്ഷങ്ങളില്‍ കാറ്റും മഴയും പിടിച്ച കാഴ്ച്ചയും അനുഭൂതി പകര്‍ന്നു. മേഖലയില്‍ വേനല്‍ മഴ വീണ്ടും ലഭിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.